image

1 Dec 2023 10:53 AM GMT

News

എസ്എച്ച്‌സിഐഎല്ലിന് 16 ലക്ഷം രൂപ പിഴയിട്ട് സെബി

MyFin Desk

sebi fined shcil rs 16 lakh
X

സ്‌റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് 16 ലക്ഷം രൂപ പിഴയിട്ട് സെബി. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ് നിയമ വ്യവസ്ഥയിലെ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി കമ്പനിയുടെ ഡെപ്പോസിറ്ററി പങ്കാളികളുടെയും രേഖകളും, ഡോക്യുമെന്റുകളും പരിശോധിച്ച ശേഷമാണ് സെബിയുടെ ഈ നിര്‍ദ്ദേശം.

രേഖകളും, ഡോക്യുമെന്റുകളും സൂക്ഷിക്കുന്നതില്‍ വരുത്തിയ വീഴ്ച്ച, യോഗ്യമല്ലാത്ത എഫ്പിഐകളുടെ രജിസ്‌ട്രേഷന്‍, ഡിഡിപി മാനുവലിലെ പൊരുത്തക്കേടുകൾ , കെവൈസി, ഡിമാറ്റ് ഫോമുകള്‍ കൃത്യമായി പരിശോധിക്കാത്തത്, പ്രവര്‍ത്തനങ്ങളെ വേര്‍തിരിക്കുന്നതില്‍ വന്ന വീഴ്ച്ച, അടിസ്ഥാന സൗകര്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ വരുത്തിയ താമസം, ആഭ്യന്തര നിയന്ത്രണങ്ങളെക്കുറിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറുന്നതിലെ കാലതാമസം എന്നിവയ്‌ക്കെല്ലാമായാണ് പിഴ ഈടാക്കുന്നത്.

മുന്‍പ് ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഇന്ത്യ എന്ന് അറിയപ്പെട്ടിരുന്ന ഐഎഫ്‌സിഐ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയാണ് എസ്എച്ച്‌സിഐഎല്‍.

മറ്റൊരു ഉത്തരവില്‍, അക്വിറ്റാസിന് വേണ്ടി ഫിന്‍സെക് ലോ അഡൈ്വസേഴ്‌സ് ലിമിറ്റഡ് നല്‍കിയ പരാതിയില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രണ്ട് വ്യക്തികള്‍ക്കും റെഗുലേറ്റര്‍ 5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. പിഴ വ്യക്തികള്‍ സംയുക്തമായും വ്യക്തിപരമായും അടയ്ക്കണം. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡിലെ (എന്‍എസ്ഇഎല്‍) അനധികൃത പങ്കാളിത്ത കരാറുകളില്‍ ഏര്‍പ്പെട്ടതിന് ഭായ് ജീ കമ്മോഡിറ്റീസ്, രത്‌നാകര്‍ കമ്മോഡിറ്റീസ്, എയുഎം കമ്മോഡിറ്റി സര്‍വീസസ്, മിലിന്ദ് വിജയ്ഭായ് താക്കര്‍ എന്നീ നാല് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും സെബി താല്‍ക്കാലികമായി റദ്ദാക്കി.