17 Nov 2023 10:54 AM
Summary
- സിംഗപ്പൂരില്‍ യോനോ ഗ്ലോബല്‍ ആപ്പ് പേ നൗവുമായി സമന്വയിപ്പിക്കും
- എസ്ബിഐയുടെ വിദേശ പ്രവര്‍ത്തനങ്ങളുടെ മൊത്തം ബാലന്‍സ് ഷീറ്റ് വലുപ്പം കോടി ഡോളറാണ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ബാങ്കിംഗ് മൊബൈല്‍ ആപ്പ് യോനോ ഗ്ലോബല്‍' സിംഗപ്പൂരിലും യുഎസിലും ഉടന്‍ പുറത്തിറക്കുമെന്ന് ഡെപ്യൂട്ടി എംഡി (ഐടി) വിദ്യ കൃഷ്ണന്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലൈസ്ഡ് പണമയയ്ക്കലും മറ്റ് സേവനങ്ങളും ഇത് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
''ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതിനാല്‍ ലഭ്യമായ ഏറ്റവും മികച്ച സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി ഞങ്ങള്‍ യോനോ ഗ്ലോബലില്‍ നിക്ഷേപം തുടരുകയാണ്,'' സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പങ്കെടുക്കവെ കൃഷ്ണന്‍ അറിയിച്ചു.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം, പ്രാദേശിക റെഗുലേറ്ററുമാര്‍, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ തുടങ്ങിയവരുമായി കൃഷ്ണന്‍ ചര്‍ച്ച നടത്തി.
സിറ്റി സ്റ്റേറ്റില്‍ ധാരാളം ഇന്ത്യന്‍ പ്രവാസികള്‍ ഉള്ളതിനാല്‍ ഇന്ത്യയ്ക്കും സിംഗപ്പൂരിനും ഇടയിലുള്ള പണമയയ്ക്കലില്‍ എസ്ബിഐ നിരന്തരം പ്രവര്‍ത്തിക്കു്ന്നു.
നിലവില്‍ ഒന്‍പതു രാജ്യങ്ങളില്‍ യോനോ ഗ്ലോബല്‍ സേവനങ്ങള്‍ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. എസ്ബിഐയുടെ വിദേശ പ്രവര്‍ത്തനങ്ങളുടെ മൊത്തം ബാലന്‍സ് ഷീറ്റ് വലുപ്പം 78 ബില്യണ്‍ ഡോളറാണ്. സിംഗപ്പൂരില്‍, എസ്ബിഐ അതിന്റെ യോനോ ഗ്ലോബല്‍ ആപ്പ് പേ നൗവുമായി സമന്വയിപ്പിക്കും. ഇത് ഉടന്‍ അവതരിപ്പിക്കും.
ഫിന്‍ടെക് ഫെസ്റ്റിവലില്‍ സംസാരിച്ചവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.