image

27 April 2023 7:45 AM GMT

News

മാർച്ച്‌ പാദത്തിൽ എസ്‌ബിഐ ലൈഫിന് 77.6 കോടി രൂപ അറ്റാദായം

MyFin Bureau

മാർച്ച്‌ പാദത്തിൽ എസ്‌ബിഐ ലൈഫിന് 77.6 കോടി രൂപ അറ്റാദായം
X

Summary

  • മാർച്ച് 31 വരെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 3,07,339 കോടി രൂപ
  • നിക്ഷേപ വരുമാനം കുറഞ്ഞു 118.6 കോടി രൂപ


മുംബൈ: ഉയർന്ന പ്രീമിയവും മാർജിനുകളും ഉണ്ടായിട്ടും മാർച്ച് പാദത്തിൽ എസ്‌ബിഐ ലൈഫിന്റെ അറ്റവരുമാനം നേരിയ തോതിൽ മാത്രം ഉയർന്നു 77.6 കോടി രൂപയായി; കഴിഞ്ഞ വര്ഷം ഇത് 67.2 കോടി രൂപയായിരുന്നു..

തങ്ങളുടെ ആദ്യവർഷ പ്രീമിയം 385.3 കോടിയിൽ നിന്ന് 408.9 കോടി രൂപയായും പുതുക്കൽ പ്രീമിയം 281.2 കോടിയിൽ നിന്ന് 398.6 കോടി രൂപയായും ഉയർന്നതായി എസ്‌ബിഐ ലൈഫ് ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. അതേസമയം കമ്പനിയുടെ റിപ്പോർട്ടിംഗ് പാദത്തിലെ ഒറ്റ പ്രീമിയം വരുമാനം 1,743.3 കോടി രൂപയിൽ നിന്ന്.1,989.6 കോടി രൂപയായി ഉയർന്നു.

നിക്ഷേപ വരുമാനം മുൻവർഷത്തെ 299.9 കോടി രൂപയിൽ നിന്ന് 118.6 കോടി രൂപയായി കുറഞ്ഞതായി കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചു. 87.2 കോടിയിൽ നിന്ന് 95.8 കോടിയായി ചെലവുകൾ ഉയർന്നതാണ് ഇതിനു കാരണം.

പതിവ് പ്രീമിയം 17 ശതമാനം വർധിച്ചതോടെ കമ്പനിയുടെ മുഴുവൻ വർഷ പുതിയ ബിസിനസ് പ്രീമിയം 2022 മാർച്ചിലെ 25,457 കോടി രൂപയിൽ നിന്ന് 29,589 കോടി രൂപയായി ഉയർന്നു,

പ്രൊട്ടക്ഷൻ ബിസിനസ്സ് 19 ശതമാനം ഉയർന്ന് 3,636 കോടി രൂപയായും വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 27 ശതമാനം ഉയർന്ന് 20,906 കോടി രൂപയായും ഉയർന്നു.

കമ്പനിയുടെ സോൾവൻസി അനുപാതം 1.50x എന്ന റെഗുലേറ്ററി ആവശ്യകതയ്‌ക്കെതിരെ 2.15x ആയിരുന്നു.

പുതിയ ബിസിനസിന്റെ മൂല്യം 37 ശതമാനം വർധിച്ച് 5,067 കോടി രൂപയിലെത്തി; ഇത് 30.1 ശതമാനം മാർജിൻ കണക്കാക്കുന്നു.

മാർച്ച് അവസാനം വരെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (AUM) 3,07,339 കോടി രൂപയാണെന്ന് കമ്പനി അറിയിച്ചു.