image

30 Dec 2023 6:43 AM

News

മധ്യപ്രദേശിന്റെ മനോഹരമായ ജൂട്ട് ബാഗുകളുമായി രൂപ കൗര്‍

MyFin Desk

മധ്യപ്രദേശിന്റെ മനോഹരമായ ജൂട്ട് ബാഗുകളുമായി രൂപ കൗര്‍
X

Summary

  • മനോഹരമായ ജൂട്ട് ബാഗുകളുമായി സരസ് മേളയില്‍ ഇടം കണ്ടെത്തിയിരിക്കുകയാണു മധ്യപ്രദേശില്‍ നിന്നുള്ള രൂപ കൗറും സംഘവും
  • ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്നതും കഴുകി ഉപയോഗിക്കാന്‍ കഴിയുന്നതുമാണ് ഈ ബാഗുകള്‍
  • 11 വനിതകളുടെ കൂട്ടായ്മയിലാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്


മനോഹരമായ ജൂട്ട് ബാഗുകളുമായി സരസ് മേളയില്‍ ഇടം കണ്ടെത്തിയിരിക്കുകയാണു മധ്യപ്രദേശില്‍ നിന്നുള്ള രൂപ കൗറും സംഘവും. മനോഹരമായ നിറങ്ങളില്‍ വ്യത്യസ്തമായ മോഡലുകളില്‍ ജൂട്ട് ബാഗുകള്‍ ലഭ്യമാണ്. 2015-ല്‍ രൂപ കൗറും സംഘവും ആരംഭിച്ച അനൂജ് ബാഗ് നിര്‍മ്മാണ യൂണിറ്റ് ഇന്ന് വിജയകരമായി മുന്നോട്ട് പോവുകയാണ്. 11 വനിതകളുടെ കൂട്ടായ്മയിലാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്ത ഡിസൈനുകളിലുള്ള ബാഗുകളുമായി രൂപ കൗറും ഭര്‍ത്താവുമാണ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്.

ഗുണമേന്മയുള്ളതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്നതും കഴുകി ഉപയോഗിക്കാന്‍ കഴിയുന്നതുമാണ് ഈ ബാഗുകള്‍. ബാഗുകളില്‍ മനോഹരമായ ചിത്രങ്ങള്‍ പ്രിന്റ് ചെയ്തു വരച്ചും തുന്നിച്ചേര്‍ത്തുമാണ് വിപണിയിലേക്ക് എത്തുന്നത്. നിരവധി ആളുകളാണ് ജൂട്ട് ബാഗുകള്‍ തേടി ഇവരുടെ സ്റ്റാളുകളില്‍ എത്തുന്നത്.

മറ്റു മേളകളിലും വിവിധ ഇടങ്ങളിലെ സരസ്‌മേളകളിലും രൂപ കൗര്‍ തന്റെ ബാഗുകളുമായി എത്തി ശ്രദ്ധ നേടിയിട്ടുണ്ട്. ഹാന്‍ഡ്ബാഗ്, ടിഫിന്‍ ബാഗുകള്‍, പേഴ്‌സ് എന്നിവ ഇവിടെ ലഭ്യമാണ്. ജനുവരി ഒന്നുവരെ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ സരസ് മേള തുടരും.