image

16 Feb 2024 6:40 AM

News

ഐആര്‍സിടിസി സിഎംഡിയായി സഞ്ജയ് കുമാര്‍ ജെയിന്‍ ചുമതലയേറ്റു

MyFin Desk

sanjay kumar jain has taken charge as irctc cmd
X

Summary

  • ജെയിനിന്റെ നിയമനത്തിന് റെയില്‍ മന്ത്രാലയം അനുമതി നല്‍കിയത് ഫെബ്രുവരി 8 ന്
  • 2021 ജനുവരി മുതല്‍ ഐആര്‍സിടിസി സിഎംഡി തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു
  • മഹേന്ദ്ര പ്രതാപ് മാല്‍ ആയിരുന്നു ജെയിനിന്റെ മുന്‍ഗാമി


പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസിയുടെ പുതിയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സഞ്ജയ് കുമാര്‍ ജെയിന്‍ ചുമതലയേറ്റു.

ഫെബ്രുവരി 14-നാണ് ജെയിനിനെ നിയമിക്കുന്ന കാര്യം ഐആര്‍സിടിസി പ്രഖ്യാപിച്ചത്.

നോര്‍ത്തേണ്‍ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജരായിരുന്നു ജെയിന്‍.1990 ബാച്ചിലെ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസസ് (ഐആര്‍ടിഎസ്) ഉദ്യോഗസ്ഥനാണു ജെയിന്‍.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) കൂടിയായ ജെയിന്‍, കേന്ദ്ര ഗവണ്‍മെന്റിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും നയരൂപീകരണം, വാണിജ്യ സംരംഭങ്ങള്‍, വികസന സംരംഭങ്ങള്‍ എന്നിവയ്ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 15-ന് എന്‍എസ്ഇയില്‍ ഐആര്‍സിടിസി വ്യാപാരം ക്ലോസ് ചെയ്തത് 951.50 രൂപയിലാണ്.