8 March 2025 8:34 AM IST
Summary
- ഇന്നുമുതല്‍ തൊഴിലാളികള്‍ ജോലി പുനരാരംഭിക്കും
- 23 തൊഴിലാളികളെയാണ് കമ്പനി സസ്‌പെന്‍ഡ് ചെയ്തിരുന്നത്
- ഒരുമാസമായി നടന്നുവന്ന സമരത്തിനാണ് ഇതോടെ പരിഹാരമാകുന്നത്
ശ്രീപെരുമ്പുത്തൂരിലെ ഫാക്ടറിയില്‍ ഒരു മാസമായി നടത്തിവന്ന സമരം സാംസംഗ് ഇന്ത്യ തൊഴിലാളികള്‍ പിന്‍വലിച്ചു. മാര്‍ച്ച് 8 മുതല്‍ ബാച്ചുകളായി ജോലി പുനരാരംഭിക്കുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് എ സൗന്ദരരാജന്‍ പറഞ്ഞു.
'ചെന്നൈ പ്ലാന്റിലെ നിയമവിരുദ്ധ പണിമുടക്ക് പിന്‍വലിച്ച് ജോലി പുനരാരംഭിക്കാനുള്ള തൊഴിലാളികളുടെ തീരുമാനത്തെ സാംസംഗ് സ്വാഗതം ചെയ്യുന്നു' എന്ന് കമ്പനി പ്രതികരിച്ചു.
പണിമുടക്കുന്ന തൊഴിലാളികളെ തിരികെ സ്വാഗതം ചെയ്യുന്നതിനുള്ള കമ്പനിയുടെ നടപടികള്‍ പ്രശ്‌നം പരിഹരിക്കുന്നതിന് സഹായിച്ചതായി കമ്പനി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
'ഒരു നല്ല തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി, സ്ഥാപനത്തില്‍ അച്ചടക്കം നടപ്പിലാക്കുന്നതിനും, നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' വക്താവ് കൂട്ടിച്ചേര്‍ത്തു.
മുമ്പ് സസ്പെന്‍ഡ് ചെയ്ത 23 തൊഴിലാളികള്‍ക്കെതിരെ കമ്പനി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് നേതാവ് പരാമര്‍ശിച്ചു.
ഭാവിയില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍' ഏര്‍പ്പെടരുതെന്ന് സാംസംഗ് തൊഴിലാളികളെ ഉപദേശിച്ചിരുന്നു.
ഈ 23 യൂണിയന്‍ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിനെതിരെ സിഐടിയു പിന്തുണയുള്ള സാംസംഗ് ഇന്ത്യ തൊഴിലലര്‍ഗള്‍ സംഘം പ്രതിഷേധിച്ചിരുന്നു.