image

27 Nov 2024 9:40 AM GMT

News

സാംസംഗ് ബയോപിസിന് വനിതാ സിഇഒ

MyFin Desk

samsung biopic gets female ceo
X

Summary

  • ബയോഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ പ്രധാനകമ്പനികളിലൊന്നാണ് സാംസംഗ് ബയോപിസ്
  • കിമ്മിന്റെ നിയമനം പുതുതലമുറയ്ക്ക് പ്രചോദനമാകും
  • സാംസംഗ് സ്ഥാപക കുടുംബത്തിലെ അംഗമല്ലാത്ത വനിതയെ ഗ്രൂപ്പ് കമ്പനികളില്‍ സിഇഒയി നിയമിക്കുന്നത് ആദ്യമാണ്


സാംസംഗ് ബയോപിസ് അതിന്റെ പുതിയ സിഇഒ ആയി കിം ക്യുങ്-ആയെ നിയമിച്ചു. സാംസംഗ് ഗ്രൂപ്പിനുള്ളില്‍ ആദ്യമായാണ് ഒരു വനിത ഇത്തരമൊരു സ്ഥാനം വഹിക്കുന്നത്. ദക്ഷിണ കൊറിയയിലെ ഏറ്റവും സ്വാധീനമുള്ള ഒരു കമ്പനിയുടെ നേതൃത്വത്തിന്റെ ചലനാത്മകതയില്‍ കാര്യമായ മാറ്റത്തെ സൂചിപ്പിക്കുന്ന പ്രഖ്യാപനം നവംബര്‍ 27-ന് നടന്നു.

ബയോഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ മുന്നേറ്റത്തിന് പേരുകേട്ട കമ്പനിയായ സാംസംഗ് ബയോപിസിന്റെ 13 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഈ നേതൃമാറ്റം.

അക്കാദമിക് മികവും പ്രൊഫഷണല്‍ നേട്ടങ്ങളും അടയാളപ്പെടുത്തിയ വിശിഷ്ടമായ കരിയറിന് ശേഷമാണ് കിമ്മിന്റെ നിയമനം. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ

ന്യൂറോടോക്‌സിക്കോളജിയില്‍ ഡോക്ടറായ കിമ്മിന്, ബയോളജിക്കല്‍ ഡെവലപ്‌മെന്റില്‍ രണ്ട് പതിറ്റാണ്ടിലേറെ പരിചയമുണ്ട്.

സാംസംഗ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകതകളുടെ ഒരു വര്‍ഷമായിരുന്നു. സാംസംഗ് ഇലക്ട്രോണിക്സ് കമ്പനിയില്‍ നിന്നുള്ള ഒരു അപൂര്‍വ പൊതു ക്ഷമാപണം, തുടര്‍ന്ന് ഒരു ബമ്പര്‍ ഷെയര്‍ ബൈബാക്ക്. ഇപ്പോള്‍ സാംസംഗ് ബയോപിസ് സിഇഒ ആയി ഒരു വനിതയെ തെരഞ്ഞെടുത്തിരിക്കുന്നു.

കോര്‍പ്പറേറ്റ് ബോര്‍ഡുകളിലേക്കും സി-സ്യൂട്ടുകളിലേക്കും കടന്നുകയറാന്‍ വനിതാ ബിസിനസ്സ് നേതാക്കള്‍ വളരെക്കാലമായി പാടുപെടുന്ന ഒരു രാജ്യമാണ് ദക്ഷിണ കൊറിയ. അവിടെ കിം ക്യുങ്-ആയുടെ നിയമനം അടുത്ത തലമുറയിലെ എക്‌സിക്യൂട്ടീവുകള്‍ക്ക് പ്രചോദനം നല്‍കുന്ന നടപടിയായി.

2010ല്‍ സാംസംഗ് ഇലക്ട്രോണിക്സിന്റെ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ ഡെവലപ്മെന്റില്‍ സീനിയര്‍ ഗവേഷകയായി ചേര്‍ന്ന കിം 2015-ല്‍ സാംസംഗ് ബയോപിസിലേക്ക് മാറി. അവിടെ, ഓപ്പണ്‍ ഇന്നവേഷന്‍ ടീമിന്റെ മേധാവി ഉള്‍പ്പെടെ വിവിധ സുപ്രധാന റോളുകള്‍ കിം വഹിച്ചിട്ടുണ്ട്. കമ്പനി വികസിപ്പിച്ച ഒമ്പത് ബ്ലോക്ക്ബസ്റ്റര്‍ ബയോസിമിലറുകള്‍ക്ക് അംഗീകാരം നേടുന്നതില്‍ അവരുടെ പങ്ക് വലുതായിരുന്നു.

2012-ല്‍ സ്ഥാപിതമായതുമുതല്‍ 13 വര്‍ഷക്കാലം കമ്പനിയെ നയിച്ച മുന്‍ സിഇഒ കോ, സാംസംഗ് ഇലക്ട്രോണിക്സിന്റെ (പ്രസിഡന്റ്) ഫ്യൂച്ചര്‍ ബിസിനസ് പ്ലാനിംഗിന്റെ തലവനായി മാറി.