image

26 Dec 2023 4:20 PM IST

Kerala

ശബരിമല വരുമാനം 200 കോടി പിന്നിട്ടു

MyFin Desk

ശബരിമല വരുമാനം 200 കോടി പിന്നിട്ടു
X

Summary

  • നവംബര്‍ 16 മുതല്‍ ഡിസംബര്‍ 25 വരെ 31,43,163 പേരാണു ദര്‍ശനം നടത്തിയത്
  • കാണിക്കയായി ലഭിച്ച നാണയങ്ങള്‍ കൂടി എണ്ണാനുണ്ട്. അത് എണ്ണി കഴിയുമ്പോള്‍ ഈ കണക്കില്‍ വ്യത്യാസമുണ്ടാകും
  • മണ്ഡല പൂജയ്ക്കു ശേഷം ഡിസംബര്‍ 27ന് രാത്രി 11ന് നട അടക്കും


മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു (204,30,76,704) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

നവംബര്‍ 16-നാണു മണ്ഡലകാലം തുടങ്ങിയത്. അന്നു മുതല്‍ ഡിസംബര്‍ 25 വരെയുള്ള കാലയളവിലാണ് 204.30 കോടി രൂപ ലഭിച്ചത്.

കാണിക്കയായി 63.89 കോടി രൂപയും, അരവണ വില്‍പനയിലൂടെ 96.32 കോടിയും, അപ്പം വില്‍പ്പനയിലൂടെ 12.38 കോടിയുമാണ് ലഭിച്ചത്.

കാണിക്കയായി ലഭിച്ച നാണയങ്ങള്‍ കൂടി എണ്ണാനുണ്ട്. അത് എണ്ണി കഴിയുമ്പോള്‍ ഈ കണക്കില്‍ വ്യത്യാസമുണ്ടാകും.

നവംബര്‍ 16 മുതല്‍ ഡിസംബര്‍ 25 വരെ 31,43,163 പേരാണു ദര്‍ശനം നടത്തിയത്.

മണ്ഡല പൂജയ്ക്കു ശേഷം ഡിസംബര്‍ 27ന് രാത്രി 11ന് നട അടക്കും. മകര വിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30-ന് വൈകീട്ട് വീണ്ടും നട തുറക്കും. 2024 ജനുവരി 15-നാണ് മകര വിളക്ക്. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.