image

27 Nov 2023 6:13 PM IST

News

ശബരിമല; സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു

MyFin Desk

special police officers are appointed at sabarimala
X

2023-24 ശബരിമല മണ്ഡലകാല മകരവിളക്ക് കാലത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കാനൊരുങ്ങി സർക്കാർ. താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.

ആർക്കെല്ലാം അപേക്ഷിക്കാം

1 വിമുക്ത പോലീസ് ഉദ്യോഗസ്ഥർ

2 ആർമി ഉദ്യോഗസ്ഥർ

3 അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർ

4 എൻ.സി.സി

5 എസ്.പി.സി

6 മുൻ എൻ.സി.സി കേഡറ്റുകൾ

തുടങ്ങിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ബയോഡേറ്റ സഹിതമുള്ള അപേക്ഷ 29 നകം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ എത്തിക്കണം.