6 Dec 2024 10:16 AM GMT
Summary
- ഇന്ത്യയിലെ നിക്ഷേപം ലാഭകരമെന്ന് പുടിന്‍
- ഉല്‍പ്പാദന മേഖലയിലെ നിക്ഷേപത്തിനാണ് റഷ്യയ്ക്ക് താല്‍പ്പര്യം
ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍; ഇന്ത്യയിലെ നിക്ഷേപം ലാഭകരമായതിനാലാണ് റഷ്യയുടെ ഈ നീക്കമെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ഉല്‍പ്പാദന മേഖലയിലാണ് റഷ്യ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. ഇത് ഇരു രാജ്യങ്ങളും മുന്നോട്ട് വയ്ക്കുന്ന രൂപ-റൂബിള്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമതയ്ക്ക് പ്രധാനമാണ്. ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് ലാഭകരമാണെന്ന് വിശ്വസിക്കുന്നതായും പുടിന്‍ പറഞ്ഞു. മോസ്‌കോയിലെ വിടിബി റഷ്യ കോളിംഗ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.
ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ട്. റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റ് അടുത്തിടെ രാജ്യത്ത് 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായും വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.
കുത്തനെയുള്ള കിഴിവുകള്‍ കാരണം ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരാണ് റഷ്യ. 2023-24 ല്‍ 65.42 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമായി ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് റഷ്യ.