image

3 April 2025 3:12 PM

News

താരിഫില്‍ കൂപ്പുകുത്തി ഓഹരി വിപണി; രൂപക്ക് 22 പൈസയുടെ നേട്ടം

MyFin Desk

താരിഫില്‍ കൂപ്പുകുത്തി ഓഹരി വിപണി; രൂപക്ക് 22 പൈസയുടെ നേട്ടം
X

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. 22 പൈസയുടെ നേട്ടത്തോടെ 85.30 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.

ഇന്ന് 85.77 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ 85.78 എന്ന നിലയിലേക്ക് താഴുകയും 85.28 എന്ന നിലയിലേക്ക് ഉയരുകയും ചെയ്ത ശേഷമാണ് 85.30 ല്‍ ക്ലോസ് ചെയ്തത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസയുടെ നഷ്ടത്തോടെ 85.52 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, ആറ് കറൻസികളുടെ ഒരു കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 1.65 ശതമാനം ഇടിഞ്ഞ് 102.09 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ബാരലിന് 4.10 ശതമാനം ഇടിഞ്ഞ് 71.88 യുഎസ് ഡോളറിലെത്തി.

ഓഹരി വിപണിയിൽ സെൻസെക്സ് 322.08 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 76,295.36 എന്ന നിലയിലും നിഫ്റ്റി 82.25 പോയിന്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 23,250.10 എന്ന നിലയിലും ക്ലോസ് ചെയ്തു.