image

7 March 2025 3:30 PM

News

ഡോളറിനെതിരെ കുതിച്ച് രൂപ, 87ല്‍ താഴെ; ഫ്ലാറ്റായി ക്ലോസ് ചെയ്ത്‌ വിപണി

MyFin Desk

ഡോളറിനെതിരെ കുതിച്ച് രൂപ, 87ല്‍ താഴെ; ഫ്ലാറ്റായി ക്ലോസ് ചെയ്ത്‌ വിപണി
X

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു. 17 പൈസയുടെ നേട്ടത്തോടെ 86.95 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. അമേരിക്കൻ കറൻസി സൂചിക അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതും ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് രൂപയുടെ നേട്ടത്തിന് കാരണമായത്. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 87.12 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.36 ശതമാനം ഇടിഞ്ഞ് 103.69 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 2 ശതമാനം ഉയർന്ന് ബാരലിന് 70.85 ഡോളറിലെത്തി.

ഓഹരി വിപണി ഇന്ന് ഫ്ലാറ്റായി അവസാനിച്ചു. സെൻസെക്സ് 7.51 പോയിന്റ് ഇടിഞ്ഞ് 74,332.58 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 7.80 പോയിന്റ് ഉയർന്ന് 22,552.50 ൽ എത്തി. തുടർച്ചയായ വിദേശ ഫണ്ടുകളുടെ പിന്‍വലിക്കലും ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ്‌ വിപണിയെ ഇന്ന് സ്വാധിനിച്ചത്‌.