29 Jan 2024 6:28 AM
Summary
ജനുവരി 25 ന് വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയര്‍ന്ന് 83.11 എന്ന നിലയിലാണു ക്ലോസ് ചെയ്തത്
ജനുവരി 29 തിങ്കളാഴ്ച രാവിലെ വ്യാപാരത്തിനിടെ യുഎസ് ഡോളറിനിടെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 83.15 ലെത്തി.
ഇറക്കുമതിക്കാരില്‍ നിന്നും ഡോളറിനുള്ള ഡിമാന്‍ഡ് ഉയര്‍ന്നതും ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വര്‍ധനയുമാണു കാരണം.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 83.14 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 83.15 ലേക്ക് ഇടിഞ്ഞു. മുന്‍ ക്ലോസിംഗിനേക്കാള്‍ 4 പൈസയുടെ ഇടിവ് രേഖപ്പെടുത്തി.
ജനുവരി 25 ന് വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയര്‍ന്ന് 83.11 എന്ന നിലയിലാണു ക്ലോസ് ചെയ്തത്.
റിപ്പബ്ലിക് ദിനമായതിനാല്‍ ജനുവരി 26 ന് ഫോറെക്‌സ് മാര്‍ക്കറ്റിന് അവധിയായിരുന്നു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ 0.47 ശതമാനം ഉയര്‍ന്ന് ബാരലിന് 83.94 ഡോളറിലെത്തി.