20 Dec 2023 5:46 AM GMT
Summary
ബ്രെന്റ് ക്രൂഡ് വില 0.08 ശതമാനം കുറഞ്ഞ് ബാരലിന് 79.17 ഡോളറായി
നെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയര്‍ന്ന് 83.14 എന്ന നിലയിലെത്താന്‍ കാരണമായി.
ഭൗമരാഷ്ട്രീയ സാഹചര്യം അസ്ഥിരമാണ്. എണ്ണ വിതരണത്തില്‍ ആശങ്കയുര്‍ന്നിട്ടുണ്ട്. ഇതിനിടെ ആഗോളതലത്തിലുള്ള പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളര്‍ ദുര്‍ബലമായത് രൂപയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചതായി ഫോറെക്‌സ് ട്രേഡര്‍മാര്‍ പറഞ്ഞു.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍, രൂപ 83.17-ല്‍ വ്യാപാരം തുടങ്ങി. ഡോളറിനെതിരെ നടന്ന വ്യാപാരം 83.14-ലാണ്. 4 പൈസയുടെ വര്‍ധന രേഖപ്പെടുത്തി.
ഡിസംബര്‍ 19 ചൊവ്വാഴ്ച രൂപ ഡോളറിനെതിരെ 83.19 എന്ന നിലയിലായിരുന്നു.
ഡോളര്‍ ഇന്‍ഡെക്‌സ് ഡിസംബര്‍ 20 ചൊവ്വാഴ്ച 0.02 ശതമാനം ഉയര്‍ന്ന് 101.81 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്.
ബ്രെന്റ് ക്രൂഡ് വില 0.08 ശതമാനം കുറഞ്ഞ് ബാരലിന് 79.17 ഡോളറായി.