2 May 2023 9:04 AM
Summary
- എന്നാൽ, കയറ്റുമതിയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
- യുഎസ്എ, ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ ഹണ്ടര്‍ 350, സ്‌ക്രാം 411 മോഡലുകള്‍
ഡെല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ വില്‍പ്പന നേട്ടവുമായി മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 ശതമാനം നേട്ടവുമായി 73,136 യൂണിറ്റാണ് ഇത്തവണ വിറ്റഴിച്ചത്. 62,155 യൂണിറ്റുകളാണ് കഴിഞ്ഞ ഏപ്രിലില്‍ വിറ്റത്.
കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 53,852 യൂണിറ്റില്‍ നിന്ന് 28 ശതമാനം വര്‍ധിച്ച് 68,881 യൂണിറ്റിലെത്തിയിട്ടുണ്ട്. കൂടാതെ കയറ്റുമതിയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഏപ്രില്‍ 8,303 മാസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 49 ശതമാനം ഇടിഞ്ഞ് 4,255 യൂണിറ്റിലേയ്ക്ക് താഴ്ന്നു.
പോയ സാമ്പത്തിക വര്‍ഷത്തെ നേട്ടം നല്‍കിയ ആത്മവിശ്വാസത്തോടെയാണ് കമ്പനി പുതിയ സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് പ്രവേശിച്ചതെന്ന് റോയല്‍ എന്‍ഫീല്‍ഡ് സിഇഒ ബി ഗോവിന്ദരാജന്‍ വ്യക്തമാക്കി.
യുഎസ്എ, ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ അടുത്തിടെ ഹണ്ടര്‍ 350, സ്‌ക്രാം 411 മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് മികച്ച പ്രകടനം തുടരുകയാണെന്നും ഈ വിപണികളില്‍ കമ്പനി ചുവടുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.