image

13 April 2024 9:58 AM GMT

News

റോബസ്റ്റ കാപ്പിയുടെ വില റെക്കോര്‍ഡ് ഉയരത്തില്‍

MyFin Desk

റോബസ്റ്റ കാപ്പിയുടെ വില റെക്കോര്‍ഡ് ഉയരത്തില്‍
X

Summary

  • വെള്ളിയാഴ്ച റോബസ്റ്റ കാപ്പിക്കുരു വില 50 കിലോ ബാഗിന് 10,080 രൂപയിലേക്ക് കുതിച്ചുയര്‍ന്നു
  • പശ്ചിമഘട്ട മേഖലയില്‍ കോഫി എസ്റ്റേറ്റുകള്‍ സ്ഥാപിച്ചതിന് ശേഷമുള്ള ചരിത്രപരമായ ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
  • റോബസ്റ്റ കോഫിയുടെ വില കഴിഞ്ഞ 15 വര്‍ഷമായി 50 കിലോ ബാഗിന് ഏകദേശം 2,500 മുതല്‍ 3,500 രൂപ വരെയാണ്


വെള്ളിയാഴ്ച റോബസ്റ്റ കാപ്പിക്കുരു വില 50 കിലോ ബാഗിന് 10,080 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. 1860-കളില്‍ ബ്രിട്ടീഷുകാര്‍ പശ്ചിമഘട്ട മേഖലയില്‍ കോഫി എസ്റ്റേറ്റുകള്‍ സ്ഥാപിച്ചതിന് ശേഷമുള്ള ചരിത്രപരമായ ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്രീമി ലെയറിന് പേരുകേട്ട അറബിക്ക കോഫിയുടെ താരതമ്യേന സ്ഥിരതയുള്ള വിലയില്‍ നിന്ന് വ്യത്യസ്തമായി, റോബസ്റ്റ കോഫിയുടെ വില കഴിഞ്ഞ 15 വര്‍ഷമായി 50 കിലോ ബാഗിന് ഏകദേശം 2,500 മുതല്‍ 3,500 രൂപ വരെയാണ്.

റോബസ്റ്റ കാപ്പിയുടെ വിലയിലെ കുതിച്ചുചാട്ടം കാപ്പി കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് അറബിക്കയെ അപേക്ഷിച്ച് കുറഞ്ഞ ഇന്‍പുട്ട് ചെലവ് കാരണം പ്രധാനമായും റോബസ്റ്റ കൃഷി ചെയ്യുന്നവര്‍ക്ക് ഇത് ആശ്വാസമാണ്. ഈ കര്‍ഷകര്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ക്രമാതീതമായ മഴ, വന്യമൃഗങ്ങളുടെ വിളനാശം, വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദന, കൂലി ചെലവ് തുടങ്ങിയ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്.