image

4 Oct 2024 8:44 AM GMT

News

സസ്യാഹാരത്തിന്റെ വിലയില്‍ 11ശതമാനം വര്‍ധന

MyFin Desk

increase in vegetable prices has increased the price of vegetable food
X

Summary

  • നോണ്‍-വെജിറ്റേറിയന്‍ താലിക്ക് വില കുറഞ്ഞു
  • ഉള്ളി, ഉരുളക്കിളങ്ങ്, തക്കാളി എന്നിവയുടെ വില കുത്തനെ ഉയര്‍ന്നു


ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വില കുതിച്ചുയര്‍ന്നതിനാല്‍ ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ വെജിറ്റേറിയന്‍ താലിയുടെ വില വര്‍ധിച്ചു. ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സസ്യാഹാരത്തിന്റെ വില സെപ്റ്റംബറില്‍ 11 ശതമാനം ഉയര്‍ന്ന് 31.3 രൂപയായി. വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ 37 ശതമാനം വരുന്ന പച്ചക്കറികളുടെ വിലവര്‍ധനവാണ് ഇതിനുകാരണം.

കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ സസ്യാഹാര വില 28.1 രൂപയായിരുന്നു.

ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വരവ് കഴിഞ്ഞമാസം കുറഞ്ഞിരുന്നു. ഇത് ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വില യഥാക്രമം 53 ശതമാനം, 50 ശതമാനം, 18 ശതമാനം എന്നരീതിയില്‍ ഉയര്‍ത്തി.അതേസമയം കനത്ത മഴ ആന്ധ്രയിലും മഹാരാഷ്ട്രയിലും തക്കാളി ഉല്‍പാദനത്തെ ബാധിക്കുയും ചെയ്തു.

ഉല്‍പ്പാദനത്തിലെ ഇടിവ് കാരണം പയറുവര്‍ഗ്ഗങ്ങളുടെ വില വര്‍ഷം തോറും 14 ശതമാനം ഉയര്‍ന്നു.

നോണ്‍-വെജിറ്റേറിയന്‍ താലിയുടെ കാര്യത്തില്‍, 50 ശതമാനം വെയിറ്റേജുള്ള ഇറച്ചിക്കോഴി വിലയില്‍ 13 ശതമാനം ഇടിവുണ്ടായപ്പോള്‍ ഭക്ഷണച്ചെലവ് പ്രതിവര്‍ഷം 2 ശതമാനം കുറഞ്ഞ് 59.3 രൂപയായി.