image

25 March 2024 9:10 AM

News

1000 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന

MyFin Desk

1000 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന
X

Summary

  • വരും വര്‍ഷങ്ങളില്‍ കാര്യമായ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന രണ്ട് പ്രധാന കാര്യങ്ങളെ കുറിച്ചും പട്ടിക വിശദമാക്കുന്നുണ്ട്
  • 100 കോടി ഡോളര്‍ ആസ്തിയുള്ളവരെയാണ് ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്
  • 1000 കോടി രൂപയിലധികം ആസ്തിയുള്ള 270 പുതിയ ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടം നേടിയത്


ഹുറൂണ്‍ ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍, 1000 കോടി രൂപയില്‍ കൂടുതല്‍ സമ്പത്തുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന.

1000 കോടി രൂപയിലധികം ആസ്തിയുള്ള 270 പുതിയ ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടം നേടിയത്. അതേസമയം ചൈനയിലെയും യുകെയി

ലോകമെമ്പാടുമുള്ള ധനികരായ വ്യക്തികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന ഒരു ഗവേഷണ സംഘമാണ് ഹുറൂണ്‍ ഗ്ലോബല്‍.

ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 അനുസരിച്ച്, ഇന്ത്യയില്‍ 1000 കോടി രൂപയില്‍ കൂടുതല്‍ സമ്പത്തുള്ള 1,319 പേരുണ്ടെന്നാണ്. ഇതില്‍ 278 പേര്‍ പുതുതായി പട്ടികയിലിടം നേടിയതാണ്. പട്ടികയില്‍ 216 പേരുടെ വര്‍ധനയും ഉണ്ടായി.

പട്ടികയിലെ എണ്ണം 1300 പിന്നിടുന്നത് ഇത് ആദ്യമായിട്ടാണ്. ഇന്ത്യയില്‍ സമ്പന്നരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ചൈനയിലും യുകെയിലും എണ്ണം ഇടിഞ്ഞതായി പട്ടിക പറയുന്നു.

100 കോടി ഡോളര്‍ ആസ്തിയുള്ളവരെയാണ് ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്.

വരും വര്‍ഷങ്ങളില്‍ കാര്യമായ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന രണ്ട് പ്രധാന കാര്യങ്ങള്‍ ഏതൊക്കെയാണെന്നും ഹുറൂണ്‍ ലിസ്റ്റ് സൂചിപ്പിച്ചു. ഒന്ന് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ആണ്. മൈക്രോസോഫ്റ്റിന് മൂല്യത്തില്‍ 700-800 ബില്യന്‍ ഡോളര്‍ വരെ കുതിച്ചുയരാന്‍ സഹായിച്ചത് എഐയാണ്.

രണ്ടാമത്തെ ഘടകം പുനരുപയോഗ ഊര്‍ജ്ജം, ഇവി (വൈദ്യുതി വാഹനം) രംഗത്തെ വിപ്ലവുമാണ്.