17 Jan 2024 11:31 AM
Summary
- 1.7 ലക്ഷം ഡ്രൈവര്‍മാരാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു കമ്പനി
- 2022 -ലാണ് നമ്മ യാത്രി ആപ്പ് ലോഞ്ച് ചെയ്തത്
- ഈ ആപ്പിലൂടെ ഇതിനോടകം 40 ലക്ഷം യാത്രക്കാര്‍ 2 കോടി റൈഡുകള്‍ നടത്തിയതായി കമ്പനി അവകാശപ്പെട്ടു
ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ മൊബിലിറ്റി ആപ്പ്് ആയ നമ്മ യാത്രി ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹിയിലും സേവനം ആരംഭിച്ചു.
ബെംഗളുരു, മൈസൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത ഉള്‍പ്പെടെ രാജ്യത്തെ ഏഴ് നഗരങ്ങളില്‍ ഓട്ടോ റിക്ഷാ സേവനം വാഗ്ദാനം ചെയ്യുന്ന ആപ്പ് ആണ് നമ്മ യാത്രി.
യാത്രക്കാര്‍ക്ക് ' നേരിട്ട് ഡ്രൈവറുമായി ബന്ധം ' (direct-to-driver) സ്ഥാപിക്കാന്‍ സാഹചര്യമൊരുക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകതയായി ഉയര്‍ത്തിക്കാണിക്കുന്നത്.
അതിലൂടെ മൂന്നാം കക്ഷിയെ ഒഴിവാക്കുന്നു. അഥവാ കമ്മിഷന്‍ നല്‍കാതെ സേവനം ലഭ്യമാകുന്നു.
യൂബര്‍, ഒല എന്നീ ആപ്പുകള്‍ 30 ശതമാനത്തോളം കമ്മിഷന്‍ ഈടാക്കുമ്പോഴാണ് അതൊന്നുമില്ലാതെ തന്നെ നമ്മ യാത്രി സേവനം ഉറപ്പാക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒഎന്‍ഡിസി പ്ലാറ്റ്‌ഫോമുമായി നമ്മ യാത്ര സഹകരിക്കുന്നുണ്ട്.
2022 -ലാണ് നമ്മ യാത്രി ആപ്പ് ലോഞ്ച് ചെയ്തത്. ഈ ആപ്പിലൂടെ ഇതിനോടകം 40 ലക്ഷം യാത്രക്കാര്‍ 2 കോടി റൈഡുകള്‍ നടത്തിയതായി കമ്പനി അവകാശപ്പെട്ടു.
1.7 ലക്ഷം ഡ്രൈവര്‍മാരാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കമ്പനി പറഞ്ഞു.
ഇപ്പോള്‍ പുതുതായി സേവനം തുടങ്ങിയ ഡല്‍ഹിയില്‍ 10,000 ഓട്ടോ ഡ്രൈവര്‍മാരാണ് നമ്മ യാത്രിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.