image

18 Aug 2023 10:29 AM

News

ഓറഞ്ച് വന്ദേ ഭാരത് ഓഗസ്റ്റ് 19ന് അവതരിപ്പിക്കും

MyFin Desk

vande bharat train |  introduced on August 19 |
X

Summary

  • പുതിയ വന്ദേഭാരതില്‍ എട്ടു കോച്ചുകള്‍
  • കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
  • വീല്‍ചെയര്‍ ഘടിപ്പിക്കാനുള്ള സൗകര്യം


ഓറഞ്ച് നിറത്തിലുള്ള പുതിയവന്ദേ ഭാരത് ട്രെയിന്‍ ഓഗസ്റ്റ് 19ന് അവതരിപ്പിക്കും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നാവും പുതിയ ട്രെയിനിന്റെ അരങ്ങേറ്റം. നൂതനമായ സുരക്ഷാ, സാങ്കേതിക ഫീച്ചറുകളോടെയാണ് പുതിയ വന്ദേഭാരത് എത്തുന്നത്.

ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ വന്ദേ ഭാരതില്‍ എട്ടു കോച്ചുകളാണ് ഉണ്ടാകുക. പുറമേ ഓറഞ്ച് കളര്‍, മികച്ച സൗകര്യത്തോടെയുള്ള സീറ്റുകള്‍, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റിലേക്ക് മികച്ച ആക്‌സസ്, എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ ക്ലാസ് കോച്ചുകള്‍ക്കുള്ള വിപുലീകൃത ഫുട്ട്റെസ്റ്റുകള്‍ എന്നിവയും ട്രെയിനിന്റെ പ്രത്യേകതകളാണ്. ഇതിനുപുറമെ, മികച്ച ടോയ്ലറ്റ് ലൈറ്റിംഗ്, ടച്ച്-സെന്‍സിറ്റീവ് റീഡിംഗ് ലൈറ്റുകള്‍ തുടങ്ങിയവയും യാത്രക്കാര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യും.

പുതിയ വന്ദേ ഭാരത് ട്രെയിനില്‍ ഡ്രൈവിംഗ് ട്രെയിലര്‍ കോച്ചുകളില്‍ വീല്‍ചെയര്‍ ഘടിപ്പിക്കുന്നതിനുള്ള ഫിക്‌സിംഗ് പോയിന്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആന്റി-ക്ലൈംബിംഗ് ഉപകരണവും ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമത ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്വദേശി ട്രെയിനിന്റെ പുതിയ നിറം എന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു.

1955-ല്‍ ആരംഭിച്ചതുമുതല്‍ 70,000-ലധികം കോച്ചുകള്‍ പുറത്തിറക്കി, എന്ന നേട്ടം ഐസിഎഫ് കൈവരിച്ചു. 2022 ഒക്ടോബര്‍ രണ്ടാം ആഴ്ചയാണ് ഈ നേട്ടത്തിലേക്ക് കമ്പനി എത്തിയത്. ഇന്ത്യയില്‍ ഇപ്പോള്‍ 25 ജോഡി വന്ദേ ഭാരത് സര്‍വീസുകളുണ്ട്. അതില്‍ 18 എണ്ണം 2023-ല്‍ ആരംഭിച്ചതാണ്. ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് 2019 ഫെബ്രുവരി 15-നാണ്് ഡെല്‍ഹി-വാരാണസി റൂട്ടില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്.

വന്ദേ ഭാരത് എക്സ്പ്രസ് തദ്ദേശീയമായി നിര്‍മ്മിച്ച, സെമി-ഹൈ-സ്പീഡ്‌സ ട്രെയിനാണ്. ട്രെയിന്‍ അത്യാധുനിക യാത്രാ സൗകര്യങ്ങളുള്ളതാണ്, യാത്രക്കാര്‍ക്ക് വേഗതയേറിയതും കൂടുതല്‍ സൗകര്യപ്രദവുമായ യാത്രാനുഭവം ഇത് പ്രദാനം ചെയ്യുന്നു.