11 Nov 2023 5:48 AM
Summary
ജുലൈ-സെപ്റ്റംബറില്‍ 7,596 കോടി രൂപയാണ് റീട്ടെയ്ല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്‍എസ്ഇ കമ്പനികളില്‍ നിക്ഷേപം നടത്തിയത്
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തുന്ന റീട്ടെയ്ല്‍ ഇന്‍വെസ്റ്റേഴ്‌സിന്റെ എണ്ണം ജുലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഉയര്‍ന്ന് 7.6 ശതമാനമായി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 7.5 ശതമാനമായിരുന്നു.
പ്രമോട്ടര്‍ എന്ന നിലയിലുള്ള സര്‍ക്കാരിന്റെ വിഹിതവും അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.79 ശതമാനമായി ജുലൈ-സെപ്റ്റംബറില്‍ ഉയര്‍ന്നു.
ജുലൈ-സെപ്റ്റംബറില്‍ 7,596 കോടി രൂപയാണ് റീട്ടെയ്ല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്‍എസ്ഇ കമ്പനികളില്‍ നിക്ഷേപം നടത്തിയത്.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളുടെ (എസ്‌ഐപി) ജനപ്രീതിയും നിക്ഷേപം നടത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വന്‍തോതില്‍ സൗകര്യം ലഭിക്കുന്നതുമാണ് എന്‍എസ്ഇ കമ്പനികളില്‍ നിക്ഷേപം വര്‍ധിക്കാന്‍ കാരണമെന്നു മാര്‍ക്കറ്റ് ട്രാക്കറായ പ്രൈം ഡാറ്റാബേസ് ഗ്രൂപ്പ് പറഞ്ഞു.