30 July 2024 11:10 AM GMT
Summary
- രാജ്യത്തുടനീളമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ചുവടുറപ്പിക്കാന്‍ ശക്തമായ വളര്‍ച്ച പ്രകടമാക്കി ഇന്ത്യയുടെ റീട്ടെയില്‍ മേഖല
- 2024 ന്റെ ആദ്യ പകുതിയില്‍ റീട്ടെയില്‍ ലീസിംഗ് 5 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
- ഈ കാലയളവില്‍ 8 നഗരങ്ങളിലായി 3.1 മില്യണ്‍ ചതുരശ്ര അടി പാട്ടത്തിനെടുത്തു
ആഡംബര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വിദേശ റീട്ടെയിലര്‍മാരുടെ താല്‍പര്യം ആകര്‍ഷിച്ച്, രാജ്യത്തുടനീളമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ചുവടുറപ്പിക്കാന്‍ ശക്തമായ വളര്‍ച്ച പ്രകടമാക്കി ഇന്ത്യയുടെ റീട്ടെയില്‍ മേഖല.
2024 ന്റെ ആദ്യ പകുതിയില്‍ റീട്ടെയില്‍ ലീസിംഗ് 5 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഈ കാലയളവില്‍ 8 നഗരങ്ങളിലായി 3.1 മില്യണ്‍ ചതുരശ്ര അടി പാട്ടത്തിനെടുത്തു. വികസിച്ചുകൊണ്ടിരിക്കുന്ന ജീവിതശൈലിയെ തുടര്‍ന്ന് 2024 ന്റെ ആദ്യ പകുതിയില്‍ മൈസണ്‍ മാര്‍ഗിയേല, ടൈം വാലി തുടങ്ങിയ അന്തര്‍ദ്ദേശീയ ആഡംബര ബ്രാന്‍ഡുകള്‍ രാജ്യത്ത് പ്രവേശിച്ചു. അതിന്റെ ഫലമായി ആഡംബര ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചു.
സ്വിസ് ലക്ഷ്വറി വാച്ച് ബ്രാന്‍ഡായ ബ്രെറ്റ്ലിംഗ്, അമേരിക്കന്‍ ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ മൈക്കല്‍ കോര്‍സ് തുടങ്ങിയ മറ്റ് അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ യഥാക്രമം ചെന്നൈയിലും പൂനെയിലും വിപുലീകരണം നടത്തി. കൂടാതെ, ജാപ്പനീസ് ഹോംവെയര്‍ ബ്രാന്‍ഡായ ഡെയ്സോ ജപ്പാന്‍, സ്‌കിന്‍ കെയര്‍ ആന്‍ഡ് കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡായ ഐഎല്‍ഇഎം ജപ്പാനും ചെന്നൈയില്‍ സ്റ്റോറുകള്‍ തുറന്നു.
ചാള്‍സ് ടൈര്‍വിറ്റ്, ഫ്രാങ്ക് പ്രൊവോസ്റ്റ് എന്നിവരും യഥാക്രമം മുംബൈയിലും ബെംഗളൂരുവിലും തങ്ങളുടെ ആദ്യ സ്റ്റോറുകള്‍ തുറന്ന് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു.