21 April 2023 3:25 AM GMT
Summary
- ഭക്ഷ്യ വിലകയറ്റമാണ് പ്രധാന കാരണം
- കാർഷിക , ഗ്രാമീണ, തൊഴിലാളികളുടെ സിപിഐ 4 പോയിന്റ് വർധന
മാർച്ച് മാസത്തിൽ കർഷകരുടെയും , ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെയും റീട്ടെയിൽ പണപ്പെരുപ്പം നേരിയ തോതിൽ ഉയർന്ന് യഥാക്രമം 7.01 ശതമാനം, 6.94 ശതമാനം എന്നിങ്ങനെയായി. ചില ഭക്ഷ്യ വിലയിലുണ്ടായ വർധനവാണ് പണപ്പെരുപ്പം ഉയരുന്നതിന് പിന്നിലെ പ്രധാന കാരണം. ഫെബ്രുവരി മാസത്തിൽ ഇത് യഥാക്രമം 6.94 ശതമാനം , 6.87 ശതമാനം എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ കർഷകരുടെയും, തൊഴിലാളികളുടെയും പണപ്പെരുപ്പം 6.09 ശതമാനം, 6.33 ശതമാനം എന്നിങ്ങനെയായിരുന്നു.
ഇതോടൊപ്പം ഭക്ഷ്യ പണപ്പെരുപ്പവും മാർച്ചിൽ വർധിച്ചിട്ടുണ്ട്. ഇത് യഥാക്രമം 7.12 ശതമാനം , 7.07 ശതമാനം എന്നിങ്ങനെയാണ് വർധിച്ചിട്ടുള്ളത്. ഫെബ്രുവരിയിൽ ഇത് 6.09 ശതമാനവും, 6 .33 ശതമാനവും, കഴിഞ്ഞ വർഷം മാർച്ചിൽ 6.82 ശതമാനവും, 6.68 ശതമാനവും ആയിരുന്നു.
കർഷകരുടെ സിപിഐ 4 പോയിന്റ് വർധനവിൽ 1,175 പോയിന്റ് എത്തിയപ്പോൾ ഗ്രാമീണ തൊഴിലാളികളുടെയും സിപി ഐ 4 പോയിന്റ് വർധിച്ച് 1,182 പോയിന്റായി. ഫെബ്രുവരിയിൽ ഇത് യഥാക്രമം 1,171 പോയിന്റ്, 1,182 പോയിന്റ് എന്നിങ്ങനെ ആയിരുന്നു. വെസ്റ്റ് ബംഗാളിലാണ് ഏറ്റവുമധികം പണപ്പെരുപ്പം ഉയർന്നത്. ഉത്തർ പ്രദേശിലാണ് ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത്.