image

22 Jun 2024 5:44 AM GMT

News

മെയ് മാസത്തിലെ കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ മാറ്റമില്ല

MyFin Desk

മെയ് മാസത്തിലെ കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ മാറ്റമില്ല
X

Summary

  • കര്‍ഷകത്തൊഴിലാളികളുടെയും ഗ്രാമീണ തൊഴിലാളികളുടെയും റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തില്‍ യഥാക്രമം 7 ശതമാനവും 7.02 ശതമാനവുമായി മാറ്റമില്ലാതെ തുടര്‍ന്നു
  • ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 2024 മെയ് മാസത്തില്‍ 7.02 ശതമാനമായി രേഖപ്പെടുത്തി
  • പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഗോതമ്പ് തുടങ്ങിയവയാണ് സൂചികകളെ നയിച്ച പ്രധാന ഇനങ്ങള്‍


കര്‍ഷകത്തൊഴിലാളികളുടെയും ഗ്രാമീണ തൊഴിലാളികളുടെയും റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തില്‍ യഥാക്രമം 7 ശതമാനവും 7.02 ശതമാനവുമായി മാറ്റമില്ലാതെ തുടര്‍ന്നു.

കാര്‍ഷിക തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം അടിസ്ഥാനമാക്കിയുള്ള പോയിന്റ്-ഓണ്‍-പോയിന്റ് പണപ്പെരുപ്പ നിരക്ക് 2024 മെയ് മാസത്തില്‍ 7.00 ശതമാനമായി രേഖപ്പെടുത്തി. ഈ വര്‍ഷം ഏപ്രിലിലെ 7.03 ശതമാനത്തില്‍ നിന്ന് ഇത് ഇടിവ് കാണിക്കുന്നു.

അതേസമയം ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 2024 മെയ് മാസത്തില്‍ 7.02 ശതമാനമായി രേഖപ്പെടുത്തി. മുന്‍ മാസത്തെ 6.96 ശതമാനത്തില്‍ നിന്ന് നേരിയ വര്‍ദ്ധനവാണ് കാണിക്കുന്നത്.

കാര്‍ഷിക തൊഴിലാളികള്‍കളുടെയും ഗ്രാമീണ തൊഴിലാളികള്‍ക്കായും അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക 2024 മെയ് മാസത്തില്‍ 6 പോയിന്റ് വീതം വര്‍ദ്ധനവ് രേഖപ്പെടുത്തി, യഥാക്രമം 1,269, 1,281 ലെവലിലെത്തി.

പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഗോതമ്പ് (ആട്ട), ഉള്ളി, പാല്‍, മഞ്ഞള്‍, ഇഞ്ചി, മീന്‍ ഫ്രഷ്, ജോവര്‍, പാന്‍ ഇല, മരുന്നുകള്‍, ഷര്‍ട്ടിംഗ് തുണി, സാരി, തുകല്‍ ചപ്പല്‍ തുടങ്ങിയവയാണ് സൂചികകളെ നയിച്ച പ്രധാന ഇനങ്ങള്‍.