image

21 Aug 2024 10:29 AM

News

തുടർച്ചയായ രണ്ടാം വർഷവും ശക്തികാന്ത ദാസ് മികച്ച സെൻട്രൽ ബാങ്കർ

MyFin Desk

rbi governor shaktikanta das best central banker for the second consecutive year
X

അമേരിക്കയിലെ 'ഗ്ലോബൽ ഫിനാൻസ്' മാഗസിൻ ആഗോളതലത്തിലെ മികച്ച സെൻട്രൽ ബാങ്കറായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് ശക്തികാന്ത ദാസ് ഈ നേട്ടം കൈവരിക്കുന്നത്. 'എ+ ' റേറ്റിംഗ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിലാണ് ശക്തികാന്ത ദാസ് ഉള്ളത്. ഡെൻമാർക്കിന്റെ ക്രിസ്റ്റ്യൻ കെറ്റിൽ തോംസെൻ, സ്വിറ്റ്സർലൻഡിന്റെ തോമസ് ജോർദാൻ എന്നിവരാണ് ശക്തികാന്ത ദാസിനൊപ്പം 'എ+ ' റാങ്ക് പട്ടികയിലുള്ള മറ്റു രണ്ടുപേർ.

ഗ്ലോബൽ ഫിനാൻസ് മാസികയുടെ റാങ്കിങ് പ്രകാരം എ മുതൽ എഫ് വരെയുള്ള ഗ്രേഡുകളുണ്ട്. പണപ്പെരുപ്പം, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലെ കഴിവ് പരിഗണിച്ചാണ് റേറ്റിംഗുകൾ നൽകുന്നത്. ‘എ+’ റേറ്റിംഗ് മികച്ച പ്രകടനത്തെ സൂചിപ്പിക്കുന്നു.അതേസമയം ഈ രംഗങ്ങളിലെ പരാജയത്തെ സൂചിപ്പിക്കുന്നതാണ് ‘എഫ്’ റേറ്റിംഗ്. ആർബിഐയിലെ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിനും സാമ്പത്തിക വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമാണിതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.