30 May 2024 5:20 PM IST
ക്വിക്ക് കൊമേഴ്‌സ് രംഗം പിടിക്കാന്‍ റിലയന്‍സ്; 30 മിനിറ്റിനുള്ളില്‍ ഡെലിവറിയുമായി ജിയോ മാര്‍ട്ട്
MyFin Desk
Summary
- ക്വിക്ക് കൊമേഴ്‌സ് രംഗത്ത് ബ്ലിങ്കിറ്റ് ആണ് ഒന്നാമന്‍. 40-45 ശതമാനം വരുന്ന വിപണി പങ്കാളിത്തമുള്ളത് ബ്ലിങ്കിറ്റിനാണ്
- ക്വിക്ക് കൊമേഴ്‌സ് സേവനം ഇപ്പോള്‍ ലഭ്യമാക്കുന്ന കമ്പനികളാണ് ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി തുടങ്ങിയവര്‍
- വിപുലമായ സ്റ്റോറുകളുള്ള റിലയന്‍സ് റീട്ടെയ്‌ലിനെയായിരിക്കും ജിയോ മാര്‍ട്ട് പ്രയോജനപ്പെടുത്തുകയെന്നു സൂചനയുണ്ട്
ജിയോ മാര്‍ട്ടിലൂടെ ക്വിക്ക് കൊമേഴ്‌സ് രംഗം പിടിക്കാന്‍ തയാറെടുക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
ഓര്‍ഡര്‍ ലഭിച്ച് 30 മിനിറ്റിനുള്ളില്‍ ഡെലിവറി ചെയ്യുന്ന സേവനം ജൂണ്‍ മുതല്‍ ആരംഭിക്കാന്‍ ജിയോ മാര്‍ട്ട് തീരുമാനിച്ചിരിക്കുകയാണ്.
ആദ്യ ഘട്ടത്തില്‍ ഈ സേവനം പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്തു കൊണ്ട് 7-8 നഗരങ്ങളില്‍ ആരംഭിക്കും. ക്രമേണ രാജ്യത്തെ 1,000 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുകയും ചെയ്യാണു പദ്ധതി.
വിപുലമായ സ്റ്റോറുകളുള്ള റിലയന്‍സ് റീട്ടെയ്‌ലിനെയായിരിക്കും ജിയോ മാര്‍ട്ട് പ്രയോജനപ്പെടുത്തുകയെന്നു സൂചനയുണ്ട്. രാജ്യത്ത് 18,000-ത്തോളം സ്റ്റോറുകളാണ് റിലയന്‍സ് റീട്ടെയ്‌ലിനുള്ളത്. ഇത് ഡെലിവറി എളുപ്പമാക്കാന്‍ ജിയോ മാര്‍ട്ടിനെ സഹായിക്കുന്ന ഒരു ഘടകമാണ്.
ഇപ്പോള്‍ ക്വിക്ക് കൊമേഴ്‌സ് രംഗത്ത് ബ്ലിങ്കിറ്റ് ആണ് ഒന്നാമന്‍. 40-45 ശതമാനം വരുന്ന വിപണി പങ്കാളിത്തമുള്ളത് ബ്ലിങ്കിറ്റിനാണ്.
നേരത്തെ ജിയോ മാര്‍ട്ട് എക്‌സ്പ്രസ് എന്ന പേരില്‍ 90 മിനിറ്റിനുള്ളില്‍ ഡെലിവറി ചെയ്യുന്ന സേവനം റിലയന്‍സിനുണ്ടായിരുന്നു. ഇത് നിറുത്തലാക്കി ഏകദേശം 1 വര്‍ഷം കഴിയുമ്പോഴാണ് 30 മിനിറ്റിനുള്ളില്‍ ഡെലിവറി ചെയ്യുന്ന സേവനം ആരംഭിക്കാന്‍ പോകുന്നത്.
ക്വിക്ക് കൊമേഴ്‌സ് സേവനം ഇപ്പോള്‍ ലഭ്യമാക്കുന്ന കമ്പനികളാണ് ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി തുടങ്ങിയവര്‍. ജിയോ മാര്‍ട്ട് ഈ രംഗത്തേയ്ക്ക് പ്രവേശിക്കുന്നതോടെ കടുത്ത മത്സരം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.