6 Oct 2023 4:44 PM IST
Summary
രാജ്യത്തെ മുന്‍നിര ഇ-മാര്‍ക്കറ്റ്‌പ്ലേസുകളിലൊന്നാണ് റിലയന്‍സ് റീട്ടെയ്‌ലിന്റെ ജിയോ മാര്‍ട്ട്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ റിലയന്‍സ് ജിയോ മാര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.
ഒക്ടോബര്‍ 8-ന് ജിയോ ഉത്സവ് ക്യാംപെയ്ന്‍ ആരംഭിക്കും. ക്യാംപെയ്‌ന്റെ ഭാഗമായി പുറത്തിറക്കുന്ന 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രമോഷണല്‍ വീഡിയോയില്‍ ധോണിയും അഭിനയിച്ചിട്ടുണ്ട്.
രാജ്യത്തെ മുന്‍നിര ഇ-മാര്‍ക്കറ്റ്‌പ്ലേസുകളിലൊന്നാണ് റിലയന്‍സ് റീട്ടെയ്‌ലിന്റെ ജിയോ മാര്‍ട്ട്.