29 Jan 2024 1:31 PM IST
Summary
- വിപണി മൂല്യം 19 ലക്ഷം കോടി രൂപ പിന്നിട്ടു
- ബിഎസ്ഇയില്‍ റിലയന്‍സ് ഓഹരികള്‍ 4.19 ശതമാനം ഉയര്‍ന്ന് 2,824.00 രൂപയിലെത്തി
- ഒരു മാസത്തിനിടെ റിലയന്‍സ് ഓഹരികള്‍ ഏകദേശം 9 ശതമാനം നേട്ടമാണു കൈവരിച്ചത്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില ജനുവരി 29 ന് വ്യാപാരത്തുടക്കത്തില്‍ റെക്കോര്‍ഡ് ഉയരങ്ങളിലെത്തി. ബിഎസ്ഇയില്‍ റിലയന്‍സ് ഓഹരികള്‍ 4.19 ശതമാനം ഉയര്‍ന്ന് 2,824.00 രൂപയിലെത്തി. എന്‍എസ്ഇയില്‍ 4.35 ശതമാനം ഉയര്‍ന്ന് 2,824.00 രൂപയിലുമെത്തി.
വിപണി മൂല്യം 19 ലക്ഷം കോടി രൂപ പിന്നിടുകയും ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ റിലയന്‍സ് ഓഹരികള്‍ ഏകദേശം 9 ശതമാനം നേട്ടമാണു കൈവരിച്ചത്. അതേസമയം മൂന്ന് മാസത്തിനുള്ളില്‍ ഓഹരി മൂല്യം 24 ശതമാനത്തിലധികം ഉയരുകയും ചെയ്തു.
ഇന്ന് റിലയന്‍സ് പുതിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല. ബിസിനസ് സംബന്ധിച്ച അപ്‌ഡേറ്റോ ഇല്ലായിരുന്നു. എന്നിട്ടും ഓഹരികളില്‍ മുന്നേറ്റമുണ്ടായി.
വിപണിയിലെ പോസിറ്റീവ് സെന്റിമെന്റ്‌സും, സെന്‍സെക്‌സും നിഫ്റ്റി 50 ും ഉയര്‍ന്നു നിന്നതുമായിരിക്കാം റിലയന്‍സ് ഓഹരി മുന്നേറാനുള്ള കാരണമായി വിലയിരുത്തുന്നത്. ഇതോടൊപ്പം മൂന്നാം പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റാദായത്തില്‍ 9.3 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതും റിലയന്‍സിന്റെ ഓഹരി മുന്നേറുന്നതിനു കാരണമായിട്ടുണ്ടാകാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.