image

6 April 2023 6:30 AM GMT

News

ഇതൊരു താൽക്കാലിക വിരാമം മാത്രം; ഫുൾ സ്റ്റോപ്പ് അല്ല: ആർ ബി ഐ ഗവർണർ

MyFin Bureau

ഇതൊരു താൽക്കാലിക വിരാമം മാത്രം; ഫുൾ സ്റ്റോപ്പ് അല്ല: ആർ ബി ഐ ഗവർണർ
X

Summary

  • നിരക്കുകൾ വീണ്ടും പരിശോധിക്കും: ദാസ്
  • റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള തീരുമാനം ഏകകണ്ഠം.


മുംബൈ: റിപ്പോ നിരക്കുകൾ നിലനിർത്താനുള്ള തീരുമാനം ഒരു താൽക്കാലികമായി കാണണമെന്നും അല്ലാതെ ഒരു പിവറ്റ് ആയിട്ടല്ലെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യാഴാഴ്ച വ്യക്തമാക്കി.

നിരക്ക് നിശ്ചയിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ആവശ്യമുള്ളപ്പോൾ നിരക്കുകൾ വീണ്ടും പരിശോധിക്കുമെന്നു ദാസ് പറഞ്ഞു.

“ഇന്നത്തെ പണനയം ഒരു വരിയിൽ ചിത്രീകരിക്കണമെങ്കിൽ, അത് ഒരു താൽക്കാലിക വിരാമമാണ്, ഒരു പിവറ്റല്ല (pivot),” നയ അവലോകന പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവർത്തകരുമായുള്ള പതിവ് ആശയവിനിമയത്തിൽ ദാസ് പറഞ്ഞു.

നേരത്തെ, ആറംഗ എംപിസി, റീപർച്ചേസ് അല്ലെങ്കിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിർത്താൻ ഏകകണ്ഠമായി വോട്ട് ചെയ്തു, ഇത് സെൻട്രൽ ബാങ്ക് അന്തിമ 25 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിശകലന വിദഗ്ധരെ അത്ഭുതപ്പെടുത്തി.

ഇതുവരെ ചെയ്തിട്ടുള്ള നിരക്ക് നടപടികളുടെ സഞ്ചിത ആഘാതം വിലയിരുത്താൻ ആർബിഐ താൽപ്പര്യപ്പെടുന്നുവെന്ന് ദാസ് പറഞ്ഞു. 2022 മേയ് മുതൽ 250 ബേസിസ് പോയിന്റുകളുടെ ക്യുമുലേറ്റീവ് വർദ്ധനവ് ഉണ്ടായിട്ടുണ്ട്.