image

17 Jun 2022 7:05 AM GMT

News

റിക്കവറി ഏജന്റുമാരുടെ 'പണപ്പിരിവ്' പാതിരാത്രി വേണ്ട, അസഭ്യത്തിനും പിടിവീഴും: ആര്‍ബിഐ

MyFin Desk

റിക്കവറി ഏജന്റുമാരുടെ പണപ്പിരിവ് പാതിരാത്രി വേണ്ട, അസഭ്യത്തിനും പിടിവീഴും: ആര്‍ബിഐ
X

Summary

പലിശയിളവിന്റെ കാലം പിന്നിട്ട് തുടര്‍ച്ചയായ വര്‍ധനവിലേക്ക് രാജ്യം നീങ്ങുമ്പോള്‍, വായ്പാ കുടിശ്ശികക്കാര്‍ക്ക് മേല്‍ റിക്കവറി ഏജന്റുകള്‍ കടുത്ത നടപടികളെടുക്കുന്നതിന് തടയിടാന്‍ ആര്‍ബിഐ. വായ്പാ തുക തിരിച്ചു പിടിക്കുന്നതിനായി വ്യക്തികളെ പീഡിപ്പിക്കുന്നതിന് സമാനമായ നടപടികള്‍ അംഗീകരിക്കാനാവുന്നതല്ലെന്നും ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാന്‍ പ്രത്യേക നടപടികള്‍ കൈക്കൊള്ളുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'റിക്കവറി ഏജന്റുമാര്‍ അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും ഉപഭോക്താക്കളെ ബന്ധപ്പെട്ടതായി ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ മോശം ഭാഷ


പലിശയിളവിന്റെ കാലം പിന്നിട്ട് തുടര്‍ച്ചയായ വര്‍ധനവിലേക്ക് രാജ്യം നീങ്ങുമ്പോള്‍, വായ്പാ കുടിശ്ശികക്കാര്‍ക്ക് മേല്‍ റിക്കവറി ഏജന്റുകള്‍ കടുത്ത നടപടികളെടുക്കുന്നതിന് തടയിടാന്‍ ആര്‍ബിഐ. വായ്പാ തുക തിരിച്ചു പിടിക്കുന്നതിനായി വ്യക്തികളെ പീഡിപ്പിക്കുന്നതിന് സമാനമായ നടപടികള്‍ അംഗീകരിക്കാനാവുന്നതല്ലെന്നും ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാന്‍ പ്രത്യേക നടപടികള്‍ കൈക്കൊള്ളുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'റിക്കവറി ഏജന്റുമാര്‍ അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും ഉപഭോക്താക്കളെ ബന്ധപ്പെട്ടതായി ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ മോശം ഭാഷ ഉപയോഗിക്കുന്നതായും പരാതിയുണ്ട്. റിക്കവറി ഏജന്റുമാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അസ്വീകാര്യവും സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് തന്നെ അപകടമുണ്ടാക്കുന്നതുമാണ്,' ഗവര്‍ണര്‍ പറഞ്ഞു. മോഡേണ്‍ ബിഎഫ്എസ്‌ഐ ഉച്ചകോടി 2022ല്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വായ്പ നല്‍കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കണം

അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുമ്പോള്‍, തങ്ങളുടെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വാണിജ്യവത്കരണ സാധ്യതകള്‍, വായ്പാ സേവനങ്ങള്‍ക്കായുള്ള വരുമാന മാര്‍ഗങ്ങളുടെ കണ്ടെത്തല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഭവന പദ്ധതികളുടേയും അടിസ്ഥാന സൗകര്യ വികസനങ്ങളുടേയും ധനസഹായവുമായി ബന്ധപ്പെട്ട് ഫണ്ടുകളുടെ അന്തിമ ഉപയോഗം നിരീക്ഷിക്കല്‍ എന്നിവ സംബന്ധിച്ച നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ കര്‍ശനമായി പാലിക്കാത്ത സംഭവങ്ങള്‍ കണ്ടതായി സര്‍ക്കുലറില്‍ ആര്‍ബിഐ വ്യക്തമാക്കി.