image

12 Jan 2024 5:15 PM IST

News

യെമനില്‍ യുഎസ് വ്യോമാക്രമണം; തിരിച്ചടി നേരിടേണ്ടിവരുമെന്ന് വിമതര്‍

MyFin Desk

us airstrikes in yemen, rebels will face a backlash
X

Summary

  • ചെങ്കടല്‍ ഗതാഗതത്തിന് യെമന്‍ വിമതര്‍ ഭീഷണി സൃഷ്ടിച്ചു
  • കപ്പലുകള്‍ ആക്രമണത്തിന് ഇരയായി
  • ഇതിനെത്തുടര്‍ന്നാണ് പാശ്ചാത്യ സേനകള്‍ തിരിച്ചടിച്ചത്


യെമനില്‍ വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള നഗരങ്ങളില്‍ അമേരിക്കയും ബ്രിട്ടനും വ്യോമാക്രമണം നടത്തി. ചെങ്കടലില്‍ കപ്പല്‍ ഗതാഗതത്തിനു നേരെ ഹൂതി വിമതര്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെത്തുടര്‍ന്നായിരുന്നു പാശ്ചാത്യ സേനകളുടെ തിരിച്ചടി.

ഗാസയുദ്ധം കൂടുതല്‍ രൂക്ഷമായതോടെയാണ് പ്രധാന അന്താരാഷ്ട്ര കടല്‍ പാതയില്‍ യെമനിലെ വിമതര്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചത്. ഇത് ഏഷ്യയില്‍നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള വ്യാപാരത്തിന് തിരിച്ചടിയായി.

പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണക്കപ്പലുകള്‍ പോലും ഭീഷണിയിലായി. യെമനിലെ വിമതര്‍ക്കെതിരായ ആക്രമണം പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയേറെയാണ്.

കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും ഹൂതികള്‍ക്ക് കൂടുതല്‍ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. യുഎസിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ട് രാജ്യങ്ങള്‍ ജനുവരി 3 ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഉടന്‍ അവസാനിപ്പിക്കാന്‍ ഹൂതികള്‍ക്ക് അന്ത്യശാസനം നല്‍കി. എന്നാല്‍

ഇത് അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. ലോക വ്യാപാരത്തിന്റെ 12 ശതമാനം ഈ സംഘര്‍ഷ പ്രദേശത്തുകൂടിയാണ്.

എന്നാല്‍ വ്യോമാക്രമണത്തിനുശേഷം യുഎസിനെതിരെ ഭീഷണിയുമായി യെമന്‍ വിമതര്‍ രംഗത്തുവന്നിട്ടുണ്ട്. ഇസ്രയേല്‍ ബന്ധമുള്ള എല്ലാ കമ്പലുകളെയും ആക്രമിക്കുമെന്നും ഹൂതികള്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.