30 March 2024 5:14 AM GMT
Summary
- നടപടിക്രമങ്ങള്‍ക്കിടയില്‍ ആദായനികതി വകുപ്പിന് സമര്‍പ്പിച്ച സ്റ്റേ അപേക്ഷകള്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്
- ആദായനികുതി വകുപ്പിന്റെ നടപടിയെ 'നികുതി ഭീകരത' എന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചു
- ഏകദേശം 135 കോടി രൂപയുടെ കുടിശ്ശിക ഡിമാന്‍ഡ് വീണ്ടെടുക്കല്‍ നടപടികള്‍ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് ആരംഭിച്ചിരിക്കുകയാണ്
തിരഞ്ഞെടുപ്പിനായി വ്യാപകമായി പണം ഉപയോഗിച്ചതിനെ തുടര്‍ന്ന് 2018-19ല്‍ കോണ്‍ഗ്രസിന് ആദായനികുതി ഇളവ് നഷ്ടപ്പെട്ടതായി ആദായ നികുതി വകുപ്പ്.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് 135 കോടി രൂപ നികുതി പിരിച്ചെടുത്തത് ആദായ വ്യവസ്ഥകള്‍ക്ക് അനുസൃതമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
പണം അടയ്ക്കാന്‍ നിരവധി തവണ തവണ ആവശ്യപ്പെട്ടെങ്കിലും നടപടിക്രമങ്ങള്‍ക്കിടയില്‍ ആദായനികതി വകുപ്പിന് സമര്‍പ്പിച്ച സ്റ്റേ അപേക്ഷകള്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന്, അസസ്മെന്റ് ഓര്‍ഡറും കമ്മീഷണര്‍ ഇന്‍കം ടാക്സ് ഉത്തരവിന്റെ 33 മാസവും കഴിഞ്ഞിട്ടും, നികുതി വകുപ്പ് ഉന്നയിച്ച പണം അടയ്ക്കാത്തതിനാല്‍ ആക്ടിന്റെ സെക്ഷന്‍ 226 (3) പ്രകാരം വീണ്ടെടുക്കല്‍ നടപടികള്‍ സ്വീകരിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
തല്‍ഫലമായി, ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലും (ഐടിഎടി) ഡല്‍ഹി ഹൈക്കോടതിയും സ്റ്റേയ്ക്കായുള്ള അപേക്ഷ നിരസിച്ചതിനാല്‍, ഏകദേശം 135 കോടി രൂപയുടെ കുടിശ്ശിക ഡിമാന്‍ഡ് വീണ്ടെടുക്കല്‍ നടപടികള്‍ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് ആരംഭിച്ചിരിക്കുകയാണ്.
1961ലെ ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 135 കോടി രൂപ പിരിച്ചെടുത്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആദായനികുതി വകുപ്പിന്റെ നടപടിയെ 'നികുതി ഭീകരത' എന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.
ജനാധിപത്യത്തെ അട്ടിമറിക്കാനും ഭരണഘടനയെ ഇകഴ്ത്താനും ആദായനികുതി വകുപ്പ്, ഇഡി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നും, പ്രധാന പ്രതിപക്ഷത്തെ ദ്രോഹിക്കാന്‍ ഐടി വകുപ്പിനെ ആയുധമാക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
'നികുതി ഭീകരത'യില്‍ ഏര്‍പ്പെടുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബിജെപിക്കെതിരെ ആഞ്ഞടിച്ചു.
എന്നാല്‍, ഇക്കാര്യത്തില്‍ ഐടിഎടിയിലും ഡല്‍ഹി ഹൈക്കോടതിയിലും കോണ്‍ഗ്രസിന് ഇളവ് ലഭിക്കാത്തതിനാലാണ് നികുതി വകുപ്പിന്റെ നടപടിയെന്ന് വൃത്തങ്ങള്‍ പറഞ്ഞു.