19 May 2023 1:30 PM GMT
Summary
- ഇങ്ങനെ പിൻവലിക്കുന്നെങ്കിലും 2000 രൂപ ബാങ്ക് നോട്ടുകൾ നിയമാനുസൃതമായി തുടരും
- 2023 മെയ് 23 മുതൽ ഏത് ബാങ്കിലും 2000 രൂപയുടെ നോട്ടുകൾ ഒരു സമയത്ത് ₹20,000 വരെ മാറ്റിയെടുക്കാം.
- റിസർവ് ബാങ്കിന്റെ "ക്ലീൻ നോട്ട് പോളിസി" അനുസരിച്ചാണ് നോട്ടുകൾ പിൻവലിക്കുന്നത്
- 2023 സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയ പരിധി
2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ സർക്കുലേഷനിൽ നിന്ന് പിൻവലിക്കാൻ ആർ ബി ഐ തീരുമാനമെടുത്തു. എങ്കിലും അത് ലീഗൽ ടെൻഡറായി തുടരുമെന്ന് സെൻട്രൽ ബാങ്ക് ഇന്ന് വൈകുന്നേരം ഒരു പ്രസ്താവനയിൽ അറിയിച്ചു.
2016 നവംബറിലാണ് 1934-ലെ ആർബിഐ ആക്ടിന്റെ സെക്ഷൻ 24(1) അനുസരിച്ച 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ട് ആദ്യമായി അവതരിപ്പിച്ചത്. അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചപ്പോൾ പ്രധാനമായും കറൻസി ആവശ്യകതകൾ നിറവേറ്റുന്നതിനായിട്ടാണ് 2000-ത്തിന്റെ നോട്ടുകൾ ഇറക്കിയത്.
ക്രമേണ മറ്റ് മൂല്യങ്ങളിലുള്ള ബാങ്ക് നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2018-19-ൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി.
2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളുടെ ഏകദേശം 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് വിതരണം ചെയ്തത്. ഇപ്പോൾ അവയുടെ 4-5 വർഷത്തെ അവരുടെ കണക്കാക്കിയ ആയുസ്സിന്റെ അവസാനത്തിലാണ്.
പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകകളുടെ ആകെ മൂല്യം മാർച്ച് 31, 2018 ൽ ഏറ്റവും ഉയർന്ന നിലയിൽ 6.73 ലക്ഷം കോടി രൂപയിൽ നിന്ന് (പ്രചരണത്തിലുള്ള നോട്ടുകളുടെ 37.3 ശതമാനം) കുറഞ്ഞ് 2023 മാർച്ച് 31-ന് 3.62 ലക്ഷം കോടി രൂപയിലേക്ക് (പ്രചരണത്തിലുള്ള നോട്ടുകളുടെ 10.8 ശതമാനം) എത്തിച്ചേർന്നതായി കണക്കാക്കപ്പെടുന്നു.
ഇടപാടുകൾക്ക് സാധാരണയായി 2000 രൂപയുടെ നോട്ടുകൾ ഉപയോഗിക്കാറില്ല; കൂടാതെ, മറ്റ് വിഭാഗങ്ങളിലുള്ള നോട്ടുകളുടെ സ്റ്റോക്ക് പൊതു സമൂഹത്തിന്റെ കറൻസി ആവശ്യകത നിറവേറ്റാൻ പര്യാപ്തമായി തുടരുന്നതായും പ്രസ്താവനയിൽ പറയുന്നു.
ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, റിസർവ് ബാങ്കിന്റെ "ക്ലീൻ നോട്ട് പോളിസി" അനുസറിച്ചുമാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ ബാങ്ക് തീരുമാനിച്ചത്.
ഇങ്ങനെ പിന്വലിക്കുന്നെങ്കിലും 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിയമാനുസൃതമായി തുടരും അതനുസരിച്ച്, പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ അവരുടെ അക്കൗണ്ടുകൾ ഉള്ള ബാങ്കിലോ അല്ലെങ്കിൽ മാറ്റ് ഏതെങ്കിലും ബാങ്കുകളിലോ നിക്ഷേപിച്ച് മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റിയെടുക്കാവുന്നതാണ്.
2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് സാധാരണ രീതിയിൽ നിക്ഷേപിക്കാം, അതായത് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ തന്നെ അതിന് സാധിക്കും.
നിലവിലുള്ള നിർദ്ദേശങ്ങൾക്കും മറ്റ് ബാധകമായ നിയമപരമായ വ്യവസ്ഥകൾക്കും അത് വിധേയമാണ്.
പ്രവർത്തന സൗകര്യം ഉറപ്പാക്കുന്നതിനും ബാങ്ക് ശാഖകളുടെ പ്രവർത്തനങ്ങളിലെ തടസ്സം ഒഴിവാക്കുന്നതിനും വേണ്ടി 2023 മെയ് 23 മുതൽ ഏത് ബാങ്കിലും 2000 രൂപയുടെ നോട്ടുകൾ ഒരു സമയത്ത് ₹20,000 വരെ മാറ്റിയെടുക്കാവുന്നതാണെന്നും പ്രസ്താവന പറയുന്നു.
പൊതുജനങ്ങൾക്ക് സമയബന്ധിതമായി നോട്ട് മാറ്റിയെടുക്കൽ പൂർത്തിയാക്കാനും മതിയായ സമയം നൽകാനും എല്ലാ ബാങ്കുകളും വിനിമയ സൗകര്യം നൽകും. 2023 സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയ പരിധി. അതിനായി ബാങ്കുകൾക്ക് ആർ ബി ഐ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്
2023 സെപ്റ്റംബർ 30 കഴിഞ്ഞ് 2000 രൂപ നോട്ടുകൾ എങ്ങനെയാണ് പരിഗണിക്കുക എന്ന് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.
തനിക്ക് അതിനെക്കുറിച്ചു ഒന്നും പറയാനില്ലെന്നും ബന്ധപ്പെട്ടവർ അത് തീരുമാനിക്കുമെന്നും ഓർ പത്രപ്രവർക്കത്തെ ചോദ്യത്തിനുത്തരമായി ഫിനാൻസ് സെക്രട്ടറി ടി വി സോമനാഥൻ പറഞ്ഞു.