image

5 April 2024 11:24 AM GMT

News

റീട്ടെയില്‍ നിക്ഷേപകരെ സര്‍ക്കാര്‍ ബോണ്ടുകളില്‍ പങ്കാളികളാക്കാന്‍ ആര്‍ബിഐ ഉടന്‍ ആപ്പ് പുറത്തിറക്കും

MyFin Desk

റീട്ടെയില്‍ നിക്ഷേപകരെ സര്‍ക്കാര്‍ ബോണ്ടുകളില്‍ പങ്കാളികളാക്കാന്‍ ആര്‍ബിഐ ഉടന്‍ ആപ്പ് പുറത്തിറക്കും
X

Summary

  • 2021 നവംബറില്‍ ആരംഭിച്ച ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്‌കീം, വ്യക്തിഗത നിക്ഷേപകര്‍ക്ക് ആര്‍ബിഐയില്‍ ഗില്‍റ്റ് അക്കൗണ്ടുകള്‍ നിലനിര്‍ത്താനും സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാനും അവസരം നല്‍കുന്നു
  • നിക്ഷേപകര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഉപകരണങ്ങള്‍ വാങ്ങാനും വില്‍ക്കാനും ആപ്പ് പ്രാപ്തമാക്കും
  • 2024-25ല്‍ 14.13 ലക്ഷം കോടി രൂപ മൊത്ത വിപണി വായ്പയെടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്


ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളിലോ ഗവണ്‍മെന്റ് ബോണ്ട് മാര്‍ക്കറ്റിലോ പങ്കാളിയാകാന്‍ ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നതായി റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2021 നവംബറില്‍ ആരംഭിച്ച ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്‌കീം, വ്യക്തിഗത നിക്ഷേപകര്‍ക്ക് ആര്‍ബിഐയില്‍ ഗില്‍റ്റ് അക്കൗണ്ടുകള്‍ നിലനിര്‍ത്താനും സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാനും അവസരം നല്‍കുന്നു.

പ്രാഥമിക ലേലങ്ങളില്‍ സെക്യൂരിറ്റികള്‍ വാങ്ങുന്നതിനും നെഗോഷിയേറ്റഡ് ഡീലിംഗ് സിസ്റ്റം - ഓര്‍ഡര്‍ മാച്ചിംഗ് സിസ്റ്റം (എന്‍ഡിഎസ്-ഓഎം) പ്ലാറ്റ്ഫോം വഴി സെക്യൂരിറ്റികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഈ പദ്ധതി നിക്ഷേപകരെ പ്രാപ്തരാക്കുന്നു.

ആക്‌സസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്, റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടലിന്റെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ദ്വിമാസ ധനനയം പ്രഖ്യാപിക്കവെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നിക്ഷേപകര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഉപകരണങ്ങള്‍ വാങ്ങാനും വില്‍ക്കാനും ആപ്പ് പ്രാപ്തമാക്കും.

2024-25ല്‍ 14.13 ലക്ഷം കോടി രൂപ മൊത്ത വിപണി വായ്പയെടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതില്‍ 7.5 ലക്ഷം കോടി രൂപ, അതായത് 53 ശതമാനം, ആദ്യ പകുതിയില്‍ (എച്ച് 1) കടമെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ഒരു പ്രത്യേക പ്രഖ്യാപനത്തില്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) വാലറ്റുകള്‍ അതിന്റെ വിപുലമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് നോണ്‍-ബാങ്ക് പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരെ ആര്‍ബിഐ അനുവദിച്ചു.

സിബിഡിസി വാലറ്റുകള്‍ വാഗ്ദാനം ചെയ്യാന്‍ നോണ്‍-ബാങ്ക് പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരെ പ്രാപ്തമാക്കുന്നതിലൂടെ, സിബിഡിസി റീട്ടെയ്ല്‍ ഉപയോക്താക്കള്‍ക്ക് സുസ്ഥിരമായ രീതിയില്‍ ആക്സസ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മള്‍ട്ടി-ചാനല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സിബിഡിസി പ്ലാറ്റ്ഫോമിന്റെ പ്രതിരോധശേഷി പരിശോധിക്കുന്നതിനൊപ്പം ഉപയോക്താക്കള്‍ക്ക് ലഭ്യമായ ചോയ്സുകളും ആക്സസ് വര്‍ദ്ധിപ്പിക്കാനും ഇത് വിപുലീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് സുഗമമാക്കുന്നതിന് സിസ്റ്റത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.