image

25 Nov 2023 6:04 AM

News

മൂന്ന് ബാങ്കുകള്‍ക്ക് 10.34 കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ

MyFin Desk

RBI has imposed a penalty of Rs 10.34 crore on three banks
X

Summary

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 1 കോടി രൂപയും, സിറ്റി ബാങ്കിന് 5 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 4.34 കോടി രൂപയുമാണ് പിഴയിട്ടത്


നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നു മൂന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മൊത്തം 10.34 കോടി രൂപ പിഴ ചുമത്തി.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 1 കോടി രൂപയും, സിറ്റി ബാങ്കിന് 5 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 4.34 കോടി രൂപയുമാണ് പിഴയിട്ടത്.

വായ്പ, അഡ്വാന്‍സ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് പിഴയിട്ടത്.

എഡ്യുക്കേഷന്‍, അവയര്‍നെസ് ഫണ്ട് സ്‌കീം, കോഡ് ഓഫ് കണ്ടക്റ്റ് ഓണ്‍ ഔട്ട്‌സോഴ്‌സിംഗ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് സിറ്റി ബാങ്കിനും പിഴയിട്ടു.