image

19 Oct 2023 10:05 PM IST

News

രൂപക്ക് വലിയ ഭീഷണിയുമായി ഉയരുന്ന യു എസ് ട്രഷറി ബിൽ നിരക്ക്

Jayaprakash K

rising us treasury bill rate poses a major threat to the rupee
X

Summary

ഡോളറിനെതിരെ 83.25-83.28 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടന്നത്.


യുസ് ട്രഷറി ബിൽ നിരക്ക് ഉയര്‍ന്നതോടെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തുന്നത് തടയാൻ വിദേശ വിനിമയ വിപണിയില്‍ ഇടപെട്ട് ആര്‍ബിഐ

. ഡോളറിനെതിരെ 83.25-83.28 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടന്നത്. ആർ ബി ഐ വിപണിയിൽ നിന്ന് വൻതോതിൽ രൂപ വാങ്ങിയതോടെ ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 83.25 ല്‍ നിന്നും 83.24 ൽ എത്തി..

സ്‌പോട്ട് സെഷനില്‍ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നതിനായി ഡെലിവറി ചെയ്യേണ്ടാത്ത ഫോര്‍വേഡ് വിപണിയില്‍ ആര്‍ബിഐ സ്ഥിരമായി ഇടപെടുന്നുണ്ടെന്നാണ് വിപണിയുടെ അനുമാനം.

പത്ത് വര്‍ഷത്തെ യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4.96 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.

''ആര്‍ബിഐ വിപണിയിലുണ്ടായിരുന്നു. അവര്‍ ഏകദേശം 200 ദശലക്ഷം ഡോളര്‍ മുതല്‍ 300 ദശലക്ഷം ഡോളര്‍ വരെ വിൽപ്പന നടത്തിയിരിക്കാമെന്നു ''കൊട്ടക് സെക്യൂരിറ്റീസിലെ കറന്‍സി ഡെറിവേറ്റീവ്, പലിശ നിരക്ക് ഡെറിവേറ്റീവുകളുടെ വൈസ് പ്രസിഡന്റ് അനിന്ധ്യ ബാനര്‍ജി പറഞ്ഞു. ''ആര്‍ബിഐ സ്പോട് മാർക്കറ്റിലും, ഫ്യൂച്ചർ മാർക്കറ്റിലും കളിക്കുന്നുണ്ട് . സമീപ കാലത്ത് തന്നെ ഫ്യൂച്ചർ വിപണിയിൽ രൂപയെ 83.ലും സ്പോട്ടിൽ 83.50 ലും എത്തിക്കാനാണ് ആർ ബി ഐ ശ്രമിക്കുന്നത്

യുഎസ് ട്രഷറി ബോണ്ടിൽ, 10 വര്‍ഷത്തെ ബോണ്ടിന്റെ ബെഞ്ച് മാര്‍ക്ക് യീല്‍ഡ് രണ്ട് ബേസിസ് പോയിന്റ് ഉയര്‍ന്ന് 7.37 ശതമാനത്തിലെത്തി. ബുധനാഴ്ച്ച ബെഞ്ച്മാര്‍ക്ക് യീല്‍ഡ് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന 7.38 ശതമാനത്തിലെത്തിയതിനുശേഷം 7.35 ശതമാനത്തില്‍ അവസാനിച്ചു എന്ന് ഡീലര്‍മാര്‍ പറഞ്ഞു..

രാത്രിയില്‍ ഇന്‍ഡെക്‌സ്ഡ് സ്വാപ് റേറ്റ് താഴ്ന്നതിനെത്തുടര്‍ന്ന് പകല്‍ യീല്‍ഡ് ഉയര്‍ന്നില്ലെന്ന് വിപണിയിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നു. അഞ്ച് വർഷത്തെ ബോണ്ടിൽ, 6.84 ശതമാനം സ്ഥിരമായി ലഭിച്ചതായും ഡീലര്‍മാര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തെ ഒഐഎസ് നിരക്ക് 6.84 ശതമാനത്തിലാണ് ആരംഭിച്ചത്. യുഎസ് ട്രഷറി യീല്‍ഡ് വ്യാഴാഴ്ച്ച 6.80 ശതമാനമായി. ബുധനാഴ്ച്ച ഇത് 6.76 ശതമാനമായിരുന്നു.

3.9 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സികൾ വിറ്റു

സെന്‍ട്രല്‍ ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിന്‍ പ്രകാരം ആര്‍ബിഐ ഓഗസ്റ്റില്‍ മൊത്തം 3.9 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സിൾ വിറ്റഴിച്ചു. അതേസമയം സെന്‍ട്രല്‍ ബാങ്ക് 5 ബില്യണ്‍ ഡോളര്റിന്റെ വിദേശ കറൻസികൾ വാങ്ങി.

ഓഗസ്റ്റില്‍ രൂപയുടെ മൂല്യം 0.6 ശതമാനം ഇടിഞ്ഞു. ജൂലൈയില്‍ സ്പോട്ട് മാര്‍ക്കറ്റില്‍ 3.4 ബില്യണ്‍ ഡോളറിന്റെ അറ്റ വാങ്ങലാണ് ആര്‍ബിഐ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയിലെ 19.47 ബില്യണ്‍ ഡോളറില്‍ നിന്ന് ഓഗസ്റ്റ് അവസാനത്തോടെ ആര്‍ബിഐയുടെ അറ്റ കുടിശ്ശിക ഫോര്‍വേഡ് പര്‍ച്ചേസ് 10.07 ബില്യണ്‍ ഡോളറായി.

നടപ്പ് സാമ്പത്തിക വര്‍ഷം രൂപയുടെ മൂല്യം 1.3 ശതമാനം ഇടിഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷം (022-23) 7.8 ശതമാനമാണ് ഇടിഞ്ഞത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ രൂപയുടെ മൂല്യത്തില്‍ 0.6 ശതമാനം ഇടിവാണുണ്ടായത്. കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ രൂപയുടെ മൂല്യം 0.16 ശതമാനം ഉയര്‍ന്നിരുന്നു. 2022 ഡിസംബര്‍ 30-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 562.8 ബില്യണ്‍ ഡോളറാണ്. 2023 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇത് ഏകദേശം 33 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്.