image

12 Oct 2023 3:26 PM GMT

News

പേടിഎം ബാങ്കിന് ആർ ബി ഐ യുടെ 5 കോടി പിഴ

MyFin Desk

Paytm Bank fined 5 crores by RBI
X

കെ വൈ സി യുടെ കാര്യത്തിൽ ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനും, മറ്റു ചില വീഴ്ചകൾ കണ്ടെത്തിയതിനെയും തുടർന്നും, ആർ ബി ഐ പേടിഎം പയ്മെന്റ്സ് ബാങ്കിന് 5 കോടി പിഴയിട്ടു.

ആർ ബി ഐ നേരിട്ട് നടത്തിയ പരിശോധനയിലും, അത് നിയോഗിച്ച ഓഡിറ്റോറിൻമാർ നടത്തിയ പരിശോധനയിലുമാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്.

ബാങ്കിന് അതിന്റെ സേവനം നൽകേണ്ട ഒരു ഗുണഭോക്താവ് ആരാണെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. പണവിതരണ ഇടപാടുകൾ സൂഷ്മമായി നിരീക്ഷിക്കുയോ , ഗുണഭോക്താക്കളുടെ തിരിച്ചടവ് ശക്തിയെ കുറിച്ച് വിലയിരുത്തുകയോ ചെയ്തില്ല. അഡ്വാൻസ് അകൗണ്ട് സേവനം കിട്ടുന്ന ചില ഉപഭോക്താക്കളുടെ ദിവസ അവസാനം ഉണ്ടാകേണ്ട ബാലന്സിൽ കുറവ് വന്നു. സൈബർ സെക്യൂരിറ്റി സംബന്ധിച്ച ഒരു സംഭവം താമസിച്ചാണ് റിപ്പോർട്ട് ചെയ്തത് തുടങ്ങിയ വീഴ്ചകളാണ് ആർ ബി ഐ കണ്ടെത്തിയത്.

ഇത് സംബന്ധിച്ചു ആർ ബി ഐ ബാങ്കിനോട് വിശദീകരണ൦ ചോദിച്ചിരുന്നു. മറുപടി തൃപ്തികരം അല്ലാത്തതിനാൽ ബാങ്കിന് പിഴ ഇടേണ്ടി വന്നു എന്ന് ആർ ബി ഐ ഒരു കുറിപ്പിൽ പറയുന്നു.