27 Dec 2023 12:12 PM GMT
Summary
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെയും ഐഡിഎഫ്‌സിയുടെയും ബോര്‍ഡുകള്‍ ജൂലൈയില്‍ റിവേഴ്‌സ് ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു
ഐഡിഎഫ്‌സി ലിമിറ്റഡിന്റെ ബാങ്കിംഗ് അനുബന്ധ സ്ഥാപനമായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുമായി റിവേഴ്‌സ് ലയനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെയും ഐഡിഎഫ്‌സിയുടെയും ബോര്‍ഡുകള്‍ ജൂലൈയില്‍ റിവേഴ്‌സ് ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു.
പദ്ധതിയുടെ ഭാഗമായി, IDFC FHCL ആദ്യം IDFC യുമായി ലയിക്കുകയും തുടര്‍ന്ന് IDFC, IDFC ഫസ്റ്റ് ബാങ്ക് ലിമിറ്റഡിലേക്ക് ലയിക്കുകയും ചെയ്യും. ലയന പദ്ധതി പ്രകാരം, ഒരു IDFC ഷെയര്‍ഹോള്‍ഡര്‍ക്ക് ബാങ്കില്‍ ഉള്ള ഓരോ 100 ഷെയറുകളിലും 155 ഓഹരികള്‍ ലഭിക്കും.
2023 മാര്‍ച്ചിലെ ഓഡിറ്റഡ് ഫിനാന്‍ഷ്യല്‍ കണക്കനുസരിച്ച്, ലയനത്തിനുശേഷം,ബാങ്കിന്റെ ഓരോ ഷെയറിന്റെയും സ്റ്റാന്‍ഡ്‌ലോണ്‍ ബുക്ക് വാല്യു 4.9 ശതമാനം വര്‍ദ്ധിക്കും. 2023 ജൂണ്‍ വരെ ഐഡിഎഫ്‌സി അതിന്റെ നോണ്‍ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയിലൂടെ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ 39.93 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്.