16 Nov 2023 10:28 AM GMT
Summary
നവംബര്‍ 15-നാണ് ആര്‍ബിഐ അംഗീകാരം നല്‍കിയത്
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ജെഎഫ്എസ്) ഡയറക്ടര്‍മാരായി ഇഷ അംബാനി, അന്‍ഷുമാന്‍ താക്കൂര്‍, ഹിതേഷ് കുമാര്‍ എന്നിവരെ നിയമിക്കുന്നതിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അംഗീകാരം നല്‍കി.
നവംബര്‍ 15-നാണ് ആര്‍ബിഐ അംഗീകാരം നല്‍കിയത്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും എംബിഎയും, യേല്‍ സര്‍വകലാശാലയില്‍നിന്നും സൈക്കോളജി, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് ഇഷ അംബാനി.
റിലയന്‍സ് റീട്ടെയിലിന്റെ എക്‌സിക്യുട്ടീവ് ലീഡര്‍ഷിപ്പ് ടീമിന്റെ ഭാഗമായും ഇഷ അംബാനി പ്രവര്‍ത്തിക്കുന്നുണ്ട്.
ഐഐഎം-അഹമ്മദാബാദില്‍നിന്നും എംബിഎ കരസ്ഥമാക്കിയിട്ടുള്ള വ്യക്തിയാണ് അന്‍ഷുമാന്‍ താക്കൂര്‍.
ഹിതേഷ് കുമാര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ അലുമ്‌നി കൂടിയാണ്.