image

2 Nov 2023 6:21 AM

News

മനോരഞ്ജൻ മിശ്ര ആർബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടർ

MyFin Desk

Manoranjan Mishra RBI Executive Director
X

Summary

മുമ്പ് ചീഫ് ജനറൽ മാനേജറായി റെഗുലേറ്റർ വകുപ്പില്‍ പ്രവർത്തിച്ചു


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി (ഇഡി)മനോരഞ്ജൻ മിശ്രയെ നിയമിച്ചു. എൻഫോഴ്‌സ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ, റിസ്ക് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെൻ്റ്, ഡിപ്പാർട്ട്‌മെൻ്റി ഓഫ് എക്‌സ്‌റ്റേണൽ ഇൻവെസ്റ്റ്‌മെൻ്റ് ഓപ്പറേഷൻസ് എന്നിവയുടെ മേൽനോട്ടവും അദ്ദേഹത്തിൻ്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടും.

ഇഡി ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിനു മുമ്പ് ചീഫ് ജനറൽ മാനേജറായി റെഗുലേറ്റർ വകുപ്പില്‍ പ്രവർത്തിച്ചിരുന്നു.

ബാങ്ക്, എൻബിഎഫ്‌സി നിയന്ത്രണങ്ങൾ, ബാങ്ക് മേൽനോട്ടം, കറൻസി മാനേജ്‌മെന്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള മിശ്രയ്ക്ക് മൂന്ന് പതിറ്റാണ്ടോളം റിസർവ് ബാങ്കിൻ്റെ വൈദഗ്ധ്യമുണ്ട്. റെഗുലേറ്ററി, സൂപ്പർവൈസറി പോളിസികളുടെ വികസനത്തിന് സംഭാവന നൽകിയ വിവിധ ദേശീയ അന്തർദേശീയ വർക്കിംഗ് ഗ്രൂപ്പുകളിൽ അദ്ദേഹം അംഗമായിരുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബാങ്കിംഗ്, ഫിനാൻസ് എന്നിവയിൽ എംബിഎയും യുകെയിലെ ആസ്റ്റൺ ബിസിനസ് സ്കൂളിൽ നിന്നു ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മിശ്രയുടെ പ്രായോഗിക പരിചയവും അക്കാദമിക് പശ്ചാത്തലവും ചേർന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പുതിയ റോളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു.