16 Feb 2024 9:08 AM
Summary
- പേടിഎമ്മിനെതിരായ നടപടിക്കു ശേഷം ആര്‍ബിഐ കൂടുതല്‍ പേയ്‌മെന്റ് ബാങ്കുകളെ നിരീക്ഷിച്ചുവരികയാണ്
- 50,000-ത്തിലധികം അക്കൗണ്ടുകളാണു കൃത്യമായ കെവൈസി (ഉപഭോക്താവിനെ അറിയുക) രേഖകള്‍ ഇല്ലാതെ ഇടപാടുകള്‍ നടത്തിയത്
- പേടിഎമ്മിനെതിരേ സ്വീകരിച്ച നടപടികള്‍ പുനപരിശോധിക്കാന്‍ സാധ്യതയില്ലെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്
പേടിഎമ്മിനെതിരേയുള്ള ആര്‍ബിഐ നടപടി പേയ്‌മെന്റ്‌സിനെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്.
പേടിഎം യുപിഐ ആപ്പ് ഉപയോക്താക്കളില്‍ 90 ശതമാനവും തങ്ങളുടെ അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണു ബാങ്കിംഗ് വ്യവസായവുമായി അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ പറയുന്നത്.
പേടിഎം ആപ്പിന് ഏകദേശം 90 ദശലക്ഷം ഉപയോക്താക്കളുണ്ട്. അവരില്‍ 75 ദശലക്ഷവും മറ്റ് യുപിഐ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരാണ്.
പേടിഎമ്മിന് സ്വന്തം നിലയില്‍ 15 ദശലക്ഷം ഉപയോക്താക്കള്‍ മാത്രമാണ് ഉള്ളത്.
അതു കൊണ്ടു തന്നെ പേടിഎമ്മിനെതിരേ ആര്‍ബിഐ സ്വീകരിച്ചിരിക്കുന്ന നടപടി കാര്യമായി ബാധിക്കുമെന്നു കരുതുന്നുമില്ല.
2024 ഫെബ്രുവരി 29 ന് ശേഷം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനോ ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനോ പേടിഎമ്മിന് അനുമതിയില്ലെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.