22 Nov 2023 5:30 PM IST
Summary
വിപണി മൂല്യത്തിൽ 180 ദശലക്ഷം ഡോളറിലധികം നഷ്ടം വരുത്തി
ലോകത്തിലെത്തന്നെ ഏറ്റവും വലിയ സ്യൂട്ട് ഫാബ്രിക് നിർമാതാക്കളായ റെയ്മണ്ട ഗ്രൂപ്പ് ഓഹരി ഏഴാം ദിവസവും ഇടിഞ്ഞു. കമ്പനി ചെയർമാൻ ഗൗതം സിംഘാനിയ റെയ്മണ്ട് ബോർഡ് അംഗവും ഭാര്യയുമായ നവാസ് മോദിയിൽ നിന്ന് വേർപിരിയുന്നത് പ്രഖ്യാപിച്ചതു മുതലാണ് സ്റ്റോക്കിൽ ഇടിവ് .12 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇത് വിപണി മൂല്യത്തിൽ 180 ദശലക്ഷം ഡോളറിലധികം നഷ്ടം വരുത്തി. ബുധനാഴ്ച ഓഹരികൾ 4.4 ശതമാനം ഇടിഞ്ഞു, ഇത് ഒക്‌ടോബർ 25ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്.
ഒരു ഒത്തുതീർപ്പിൻ്റെ ഭാഗമായി സിംഘാനിയയുടെ 140 കോടി ഡോളർ സമ്പത്തിൻ്റെ 75 ശതമാനം നവാസ് ആവശ്യപ്പെട്ടതായി തിങ്കളാഴ്ച ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
“വേർപിരിയലിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം സ്റ്റോക്കിനെ ഭാരപ്പെടുത്തുന്നു. ഇത് കമ്പനിയെ എങ്ങനെ ബാധിക്കുമെന്ന് ആർക്കും അറിയില്ല, ഭാര്യ ബോർഡ് അംഗമായതിനാൽ ഇത് ഒരു കോർപ്പറേറ്റ് ഭരണ പ്രശ്നമായി മാറിയിരിക്കുന്നു" ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡിലെ അനലിസ്റ്റായ വരുൺ സിംഗ് പറഞ്ഞു.
റെയ്മണ്ട് ഓഹരിയുടമകളോട് അവരുടെ ഓഹരികൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യാതെ ഹോൾഡ് ചെയ്യാനായി നവംബർ 20-ന് സിംഖാനിയ നിർദേശിച്ചിരുന്നു. റിപ്പോർട്ട് പ്രകാരം. സിംഗാനിയയുടെ ആസ്തി 11,000 കോടി രൂപയിലധികമാണ്.
ഇന്ന് റെയ്മണ്ട് ഓഹരികൾ 3 .81 ശതമാനം ഇടിഞ്ഞ് 1676 രൂപയ്ക്ക് ക്ലോസ് ചെയ്തു.