3 Nov 2023 2:02 PM IST
Summary
വൈവിധ്യമാര്‍ന്ന ബിസിനസ്സ് ഉള്ള എംപിപിഎല്ലിന് ഇന്ത്യയില്‍ 11 മാനുഫാക്ചറിംഗ് യൂണിറ്റുകളുണ്ട്
ഇലക്ട്രിക് വെഹിക്കിള്‍ (ഇവി), പ്രതിരോധം, എയ്‌റോസ്‌പേസ് ഘടകങ്ങള്‍ തുടങ്ങിയ ബിസിനസിലേക്ക് റേമണ്ട് ഗ്രൂപ്പ് പ്രവേശിക്കും.
മെയ്‌നി പ്രിസിഷന്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന്‍റെ (എംപിപിഎല്‍) 59.25 ശതമാനം ഓഹരികള്‍ 682 കോടി രൂപയ്ക്ക് റേമണ്ട് ഗ്രൂപ്പ് വാങ്ങിയതിന്‍റെ പിന്നാലെയാണ് പുതിയ ബിസിനസിലേക്ക് പ്രവേശിക്കുന്ന കാര്യം നവംബർ മൂന്നിന് ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
ഈ ഏറ്റെടുക്കലിലൂടെ നിലവിലുള്ള എന്‍ജിനീയറിംഗ് ബിസിനസ്സ് ശക്തിപ്പെടുത്താനാകുമെന്നാണ് റേമണ്ട് ഗ്രൂപ്പ് കരുതുന്നത്. ഏറ്റെടുക്കല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2023-24) പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജെ കെ ഫയല്‍സ് ആന്‍ഡ് എന്‍ജിനീയറിംഗിന്റെ അനുബന്ധ സ്ഥാപനമായ റിംഗ് പ്ലസ് അക്വാ ലിമിറ്റഡ് (ആര്‍പിഎഎല്‍) വഴിയായിരിക്കും ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കുന്നത്.
ഏറ്റെടുക്കലിനുശേഷം, ജെകെ ഫയല്‍സ്, ആര്‍പിഎഎല്‍, എംപിപിഎല്‍ ബിസിനസ്സ് എന്നിവ ഏകോപിപ്പിച്ച് റേമണ്ട് പുതിയ അനുബന്ധ സ്ഥാപനം രൂപീകരിക്കുകയും ചെയ്യും.
വൈവിധ്യമാര്‍ന്ന ബിസിനസ്സ് ഉള്ള എംപിപിഎല്ലിന് ഇന്ത്യയില്‍ 11 മാനുഫാക്ചറിംഗ് യൂണിറ്റുകളുണ്ട്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ എംപിപിഎല്ലിന്റെ മൊത്തം വരുമാനം ഏകദേശം 750 കോടി രൂപയാണ്.