image

17 Oct 2023 9:49 AM GMT

News

ബൈജൂസിന്റെ മാതൃ കമ്പനിക്ക് 300 കോടി രൂപ വാഗ്ദാനം ചെയ്ത് രഞ്ജന്‍ പൈ

MyFin Desk

byjus denies reports of sfio investigation underway
X

Summary

മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനാണ് രഞ്ജന്‍ പൈ


ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് 300 കോടി രൂപ വാഗ്ദാനം ചെയ്ത് രഞ്ജന്‍ പൈ.

മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനാണ് രഞ്ജന്‍ പൈ.

പൈയുടെ 300 കോടി രൂപ നല്‍കാമെന്ന വാഗ്ദാനം തിങ്ക് ആന്‍ഡ് ലേണ്‍ സ്വീകരിക്കുകയാണെങ്കില്‍ കമ്പനിയില്‍ പൈയുടെ മൊത്തം നിക്ഷേപം 300 ദശലക്ഷം ഡോളറിലെത്തുകയും ചെയ്യും.

300 കോടി രൂപ സ്വീകരിച്ചാല്‍ ബൈജൂസ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം കണ്ടെത്താനാകുമെന്നാണു കണക്കാക്കുന്നത്.

യുഎസ് ആസ്ഥാനമായുള്ള നിക്ഷേപകനായ ഡേവിഡ്സണ്‍ കെംപ്നറില്‍ നിന്ന് ബൈജൂസ് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ പൈയുടെ ഫണ്ടിംഗ് സഹായകരമാകുമെന്നാണു കണക്കാക്കുന്നത്.

കെംപ്നര്‍ 2000 കോടി രൂപ വായ്പ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 800 കോടി രൂപ മാത്രമാണ് ബൈജൂസിന് കൈമാറിയത്.