image

14 Sep 2023 12:29 PM GMT

News

രജനീഷ് കുമാര്‍ മാസ്റ്റര്‍കാര്‍ഡ് ഇന്ത്യയുടെ ചെയര്‍മാന്‍

MyFin Desk

രജനീഷ് കുമാര്‍ മാസ്റ്റര്‍കാര്‍ഡ് ഇന്ത്യയുടെ ചെയര്‍മാന്‍
X

മാസ്റ്റര്‍ കാര്‍ഡ് ഇന്ത്യയുടെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായി എസ്ബിഐയുടെ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാര്‍ നിയമിതനായി.പേയ്‌മെന്റ് ഇന്‍ഡസ്ട്രിയിലെ ആഗോള സാങ്കേതിക വിദ്യ കമ്പനിയാണ് മാസ്റ്റര്‍കാര്‍ഡ്. ദക്ഷിണേഷ്യ ഡിവിഷന്റെ പ്രസിഡന്റും ഇന്ത്യയുടെ കോര്‍പറേറ്റ് ഓഫീസറുമായ ഗൗതം അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് രാജേഷ്‌കുമാര്‍ നയിക്കേണ്ടത്.

എസ്ബിഐയില്‍ നാല്‍പത് വര്‍ഷത്തോളം സേവനം ചെയ്തതിനുശേഷമാണ് 2020 ഒക്ടോബറില്‍ രജനീഷ് കുമാര്‍ വിരമിക്കുന്നത്. എസ്ബിഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃനിരയില്‍ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ, യുകെ, കാനഡ എന്നിങ്ങനെ അന്താരാഷ്ട്ര തലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ണായക നേതൃത്വം അദ്ദേഹം നല്‍കി. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതില്‍ ആദ്യകാലത്ത് മുന്‍നിരയിലുണ്ടായിരുന്നത് രജനീഷ് കുമാറായിരുന്നു. എസ്ബിഐ യോനോയുടെ വികസനത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

എച്ച്എസ്ബിസി ഏഷ്യ പസഫിക്, എല്‍ ആന്‍ഡ് ടി ബ്രൂക്ക് ഫീല്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ അംഗമായിരുന്നു രജനീഷ് കുമാര്‍. ഭാരത്‌പേ, ഗുര്‍ഗാവോണ്‍ ആസ്ഥാനമായുള്ള പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനമായ എംഡിഐ എന്നിവയുടെ ബോര്‍ഡ് അംഗവുമായി സേവനം ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കിംഗ് വിദഗ്ധരിലൊരാളായ രജനീഷ് കുമാറിനെ ഞങ്ങളുടെ ചെയര്‍മാനായി ലഭിച്ചതില്‍ സന്തോഷമുണ്ട്. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ കാഴ്ച്ചപ്പാടിനെ പിന്തുണച്ചുകൊണ്ട് ഡിജിറ്റല്‍ പേമെന്റ് വിപണിയില്‍ മാസ്റ്റര്‍ കാര്‍ഡിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മാസ്റ്റര്‍ കാര്‍ഡ് ഏഷ്യ പസഫിക് പ്രസിഡന്റ് ആരി സാര്‍ക്കര്‍ പറഞ്ഞു.