image

16 Dec 2024 3:43 AM GMT

News

ജലക്ഷാമത്തിന് പരിഹാരം; രാജസ്ഥാനില്‍ 11 നദികളെ ബന്ധിപ്പിക്കാന്‍ പദ്ധതി

MyFin Desk

solution to water shortage, plan to link 11 rivers in rajasthan
X

Summary

  • പദ്ധതിക്കായി 40,000 കോടി രൂപ വകയിരുത്തുമെന്നാണ് സൂചന
  • ഈ മാസം 17 ന് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിക്കും
  • മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജലക്ഷാമം പരിഹരിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു


രാജസ്ഥാനിലെ 11 നദികളെ ബന്ധിപ്പിക്കുന്നതിന് 40,000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌ക്കരിക്കുമെന്ന് കേന്ദ്ര ജലശക്തി മന്ത്രി സി ആര്‍ പാട്ടീല്‍.

സുചി സെമികോണിന്റെ അര്‍ദ്ധചാലക പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ പാട്ടീല്‍, ഭാവിയിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേറ്റുകളോട് അഭ്യര്‍ത്ഥിച്ചു.

'രാജസ്ഥാന്‍ കടുത്ത ജലക്ഷാമം നേരിടുകയാണ്. ഡിസംബര്‍ 17 ന് പ്രധാനമന്ത്രി അവിടെ സമര്‍പ്പിക്കാന്‍ പോകുന്ന പദ്ധതി 11 നദികളെ ബന്ധിപ്പിക്കും. ഏകദേശം 40,000 കോടി രൂപയുടെ ഈ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഇത് സംസ്ഥാനത്ത് പരമാവധി ജലം ലഭ്യമാക്കും', പാട്ടീല്‍ പറഞ്ഞു.

തങ്ങളുടെ ഏഴു തലമുറകളെ പരിപാലിക്കാന്‍ പോലും ആളുകള്‍ പണം സ്വരൂപിച്ചിട്ടുണ്ടെന്നും എന്നാല്‍ ആ തലമുറയ്ക്കായി ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ ബോധവാന്‍മാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ 2024 ജനുവരിയില്‍ ജലശക്തി മന്ത്രാലയവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളും (ഡിപിആര്‍) പരിഷ്‌കരിച്ച പാര്‍ബതി-കാളിസിന്ധ്-ചമ്പല്‍ (എംപികെസി) ലിങ്ക് പ്രോജക്റ്റിന്റെ ഓണ്‍ബ്രോഡ് ആസൂത്രണവും തയ്യാറാക്കി.

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജലക്ഷാമം പരിഹരിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. എംപികെസി ലിങ്ക് പ്രോജക്റ്റില്‍ ചമ്പലും അതിന്റെ പോഷകനദികളായ പര്‍ബതി, കാളിസിന്ധ്, കുനോ, ബനാസ്, ബംഗംഗ, രൂപാറൈല്‍, ഗംഭീരി, മെജ് എന്നീ പ്രധാന നദികള്‍ ഉള്‍പ്പെടുന്നു.

രാജസ്ഥാനിലെ ജലവാര്‍, കോട്ട, ബുണ്ടി, ടോങ്ക്, സവായ് മധോപൂര്‍, ഗംഗാപൂര്‍, ദൗസ, കരൗലി, ഭരത്പൂര്‍, അല്‍വാര്‍ തുടങ്ങി പുതുതായി രൂപീകരിച്ച 21 ജില്ലകളില്‍ വെള്ളം എത്തിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് പാര്‍ലമെന്റില്‍ പങ്കുവെച്ച വിവരങ്ങള്‍ പറയുന്നു.

കുടിവെള്ള വിതരണം, ജലസേചനം, വ്യാവസായിക ജല ആവശ്യങ്ങള്‍ നിറവേറ്റുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഈ പദ്ധതി സഹായിക്കും.

ജലസേചനവും ഭൂഗര്‍ഭജല വര്‍ദ്ധനയും വര്‍ധിപ്പിക്കുന്നതിനും ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വെള്ളപ്പൊക്കവും മറ്റ് ചിലയിടങ്ങളില്‍ ഉള്ള ജലക്ഷാമവും കുറയ്ക്കുന്നതിനും നദീജല സംയോജന പദ്ധതിവഴി സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ ശരാശരി മഴ ഏകദേശം 4,000 ബില്യണ്‍ ക്യുബിക് മീറ്ററാണ്. എന്നാല്‍ രാജ്യത്തെ ഭൂരിഭാഗം മഴയും 4 മാസ കാലയളവില്‍ - ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. കൂടാതെ, രാജ്യത്തുടനീളമുള്ള മഴ ഏകീകൃതമല്ല. കിഴക്കും വടക്കും ഏറ്റവും കൂടുതല്‍ മഴയും പടിഞ്ഞാറും തെക്കും കുറയുകയും ചെയ്യുന്നു. ജലസേചനം, കുടിവെള്ളം, വ്യാവസായിക ജലം എന്നിവയ്ക്കായുള്ള വര്‍ഷം മുഴുവനുമുള്ള ഡിമാന്‍ഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യയ്ക്കൊപ്പം വഷളായിക്കൊണ്ടിരിക്കുന്ന ഒരു ഡിമാന്‍ഡ്-സപ്ലൈ വിടവ് സൃഷ്ടിക്കുന്നു.

നദികളെ ബന്ധിപ്പിക്കുന്ന പദ്ധതികളുടെ വക്താക്കള്‍ ഇന്ത്യയുടെ ജലപ്രശ്‌നത്തിനുള്ള ഉത്തരം അവകാശപ്പെടുന്നത് സമൃദ്ധമായ മണ്‍സൂണ്‍ ജലസമൃദ്ധി സംരക്ഷിച്ച്, ജലസംഭരണികളില്‍ സംഭരിക്കുകയും, ആസൂത്രണം ചെയ്ത പദ്ധതി ഉപയോഗിച്ച് ഈ ജലം പ്രദേശങ്ങളിലേക്കും കാലക്രമേണ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്കും എത്തിക്കുകയുമാണ്. എന്നാല്‍ ഇതിന് പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളും ഉണ്ടെന്ന് ആരോപണമുണ്ട്.