image

15 Jan 2024 11:25 AM

News

ബജറ്റ് വരുന്നു: കുതിച്ച് റെയില്‍ ഓഹരികള്‍

MyFin Desk

rail stocks advanced
X

Summary

  • ടിറ്റാഗര്‍ റെയില്‍ സിസ്റ്റംസ് ഓഹരികള്‍ 3.5 ശതമാനം ഉയര്‍ന്നു
  • ആര്‍വിഎന്‍എല്‍ ഓഹരികള്‍ 13.5 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 230.6 രൂപയിലെത്തി
  • ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ 7.5 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 209.7 രൂപയിലെത്തി


റെയില്‍വേ ഓഹരികള്‍ ബജറ്റിന് മുന്നോടിയായി ഇന്ന് (ജനുവരി 15) നടന്ന വ്യാപാരത്തില്‍ 19 ശതമാനം വരെ ഉയര്‍ന്നു.

ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐആര്‍എഫ്‌സി), റെയില്‍ വികാസ് നിഗം (ആര്‍വിഎന്‍എല്‍), ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ജൂപ്പിറ്റര്‍ വാഗണ്‍സ്, ടിറ്റാഗര്‍ റെയില്‍ സിസ്റ്റംസ്, ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ് തുടങ്ങിയ റെയില്‍ കമ്പനികളുടെ ഓഹരികളാണ് ഉയര്‍ന്നത്.

ഐആര്‍എഫ്‌സിയുടെ ഓഹരികള്‍ 19 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 134.5 രൂപയിലെത്തി.

ആര്‍വിഎന്‍എല്‍ ഓഹരികളും 13.5 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 230.6 രൂപയിലെത്തി.

ടിറ്റാഗര്‍ റെയില്‍ സിസ്റ്റംസ് ഓഹരികള്‍ 3.5 ശതമാനം ഉയര്‍ന്നു.

ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ 7.5 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 209.7 രൂപയിലെത്തി.

കൂടാതെ, ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗിന്റെ ഓഹരികള്‍ ഇന്നത്തെ വ്യാപാരത്തില്‍ 6.2 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 193.5 രൂപയിലെത്തുകയും ചെയ്തു.