image

3 Oct 2024 3:36 AM

News

കൊല്ലം - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

MyFin Desk

railways sanctioned special train on kollam - ernakulam route
X

കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക. സർവീസ് അനുവദിച്ചുള്ള ഉത്തരവ് റെയിൽവേ പുറത്തിറക്കി. ഈ മാസം ഏഴാം തീയതി മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ സ്‌പെഷ്യല്‍ സര്‍വീസായിട്ടാണ് മെമ്മു ഓടുക. വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും സഹായകമാകുന്ന തരത്തിലാണ് സർവീസ് നടത്തുന്നത്. പ്രവൃത്തി ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ പുതിയ സർവീസ് സഹായിക്കുമെന്ന് റെയിൽവേ അറിയിച്ചു. പുനലൂർ- എറണാകുളം മെമ്മു സർവീസും ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.