image

10 Jan 2025 2:30 PM GMT

News

അൽമുക്താദിർ ജ്വല്ലറിയിൽ റെയ്ഡ്; 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

MyFin Desk

അൽമുക്താദിർ ജ്വല്ലറിയിൽ റെയ്ഡ്; 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി
X

അൽമുക്താദിർ ജ്വല്ലറിയിൽ നടന്ന ഇൻകം ടാക്സ് റെയ്ഡിൽ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന നടന്നത്. ജ്വല്ലറിയുടെ മറവിൽ വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇൻകം ടാക്‌സിന്റെ കണ്ടെത്തൽ. ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റാണ് റെയിഡ് നടത്തിയത്.

മണിച്ചെയിൻ മാതൃകയിലൂടെ അൽമുക്താദിർ ജ്വല്ലറി കോടികൾ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിദേശത്തേക്ക് 50 കോടി രൂപ കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ദുബായിൽ നിരവധി നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത് ആദായ നികുതി റിട്ടേണിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.

പഴയ സ്വർണം വാങ്ങിയതിൻറെ മറവിലായിരുന്നു തട്ടിപ്പുകൾ നടന്നതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മുംബൈയിലെ ഗോൾഡ് പർച്ചേസ് സ്ഥാപനമായ യുണീക് ചെയിൻസ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. അൽമുക്താദിറുമായി നടത്തിയ സ്വർണക്കച്ചവടത്തിൽ 400 കോടിയുടെ തിരിമറി കണ്ടെത്തിയിട്ടുണ്ട്.