15 March 2024 7:08 AM
Summary
- ചാറ്റ് ഫില്‍ട്ടേഴ്സ് (Chat filters) എന്നാണ് വാട്സ്‌ആപ്പ് ഉടൻ അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറിന്റെ പേര്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, വാട്സ്‌ആപ്പിലെ ചാറ്റുകള്‍ ഫില്‍ട്ടർ ചെയ്യാനുള്ള ഫില്‍ട്ടറുകള്‍ അടങ്ങിയ പുതിയ ഓപ്ഷൻ അവതരിപ്പിക്കുന്നതാണ് ഈ ഫീച്ചർ.
- ഈ പുതിയ ഫീച്ചർ ചാറ്റുകളെ കാര്യക്ഷമമായി ക്രമീകരിക്കാൻ ഉപയോക്താക്കളെ സഹായിക്കും.ചാറ്റുകള്‍ പ്രത്യേകം കൈകാര്യം ചെയ്യാനുള്ള ഓപ്ഷനും ഈ ഫില്‍ട്ടറില്‍ ഉണ്ട്
- ഉപയോക്താക്കള്‍ക്കുമായി ഈ ഫീച്ചറിൻ്റെ പൊതു റിലീസ് എപ്പോള്‍ നടത്തുമെന്ന് വാട്സ്‌ആപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ഈ ഫീച്ചർ പുറത്തിറങ്ങുമ്പോൾ പുതിയ വാട്സ്‌ആപ്പ് യൂസർ എക്സ്പീരീയൻസാകും ലഭിക്കുകയെന്ന് ഉറപ്പാണ്
വളരെ സുഖകരമായി ചാറ്റ് ചെയ്യാം എന്നതിനൊപ്പം ആകർഷകമായ മറ്റ് ഒട്ടനവധി ഉപയോഗങ്ങളും വാട്സ്‌ആപ്പ് കൊണ്ട് ഉണ്ട്.അതിന്റെ ഫലമായി തുടരെ തുടരെ കിടിലൻ ഫീച്ചറുകള്‍ വന്നുകൊണ്ടുമിരിക്കുന്നു. വാട്സ്‌ആപ്പിന്റെ ഈ ഒരു പ്രത്യേകത തന്നെയാണ് എന്നും ചുറുചുറുക്കോടെ തുടരാൻ ഈ മെസേജിങ് പ്ലാറ്റ്ഫോമിനെ സഹായിക്കുന്നത് എന്ന് പറയാം.വാട്സ്‌ആപ്പ് ഉപയോഗം കൂടുതല്‍ ആസ്വാദ്യകരമാക്കാനും എളുപ്പമാക്കാനുമായി ഉടൻ അതിന്റെ രൂപഭാവങ്ങളില്‍ ചെറിയ മാറ്റങ്ങളുമായി ഒരു പുതിയ അപ്ഡേഷൻ എത്താൻ പോകുന്നതായി വാബീറ്റഇൻഫോ ( wabetainfo ) റിപ്പോർട്ട് ചെയ്തിരിക്കുന്നു. വാട്സ്‌ആപ്പ് പുറത്തിറക്കാൻ പോകുന്ന ഫീച്ചറുകളെപ്പറ്റി ആദ്യം ലോകത്തെ അറിയിക്കുന്നത് വാബീറ്റഇൻഫോ ആണ്.
ചാറ്റുകള്‍ പ്രത്യേകം കാണിക്കും
ചാറ്റ് ഫില്‍ട്ടേഴ്സ് (Chat filters) എന്നാണ് വാട്സ്‌ആപ്പ് ഉടൻ അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറിന്റെ പേര്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, വാട്സ്‌ആപ്പിലെ ചാറ്റുകള്‍ ഫില്‍ട്ടർ ചെയ്യാനുള്ള ഫില്‍ട്ടറുകള്‍ അടങ്ങിയ പുതിയ ഓപ്ഷൻ അവതരിപ്പിക്കുന്നതാണ് ഈ ഫീച്ചർ. ചാറ്റുകളിലേക്ക് പെട്ടെന്ന് ആക്സസ് നേടാൻ കഴിയുന്ന വിധത്തിലാണ് ഈ ഫില്‍ട്ടറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പുതിയ ഫീച്ചർ എല്ലാവർക്കുമായി പുറത്തിറമ്പോൾ ചാറ്റ് ലിസ്റ്റിൻ്റെ മുകളില്‍ കാണിക്കുന്ന ചാറ്റ് ഫില്‍ട്ടറുകള്‍ കാണാം. വായിക്കാത്ത ചാറ്റുകള്‍ പ്രത്യേകം കാണാനും ഗ്രൂപ്പ് ചാറ്റുകള്‍ പ്രത്യേകം കാണാനും ഈ ഫില്‍റ്ററില്‍ സൗകര്യമുണ്ട്. നിലവില്‍ ഏതെങ്കിലും പ്രത്യേക ചാറ്റ് വേണമെങ്കില്‍ സെർച്ച് ചെയ്യേണ്ടതുണ്ട്. എന്നാല്‍ പുതിയ ഫീച്ചറുകള്‍ എത്തുന്നതോടെ വായിക്കാത്ത ചാറ്റുകള്‍ പ്രത്യേകം കാണിക്കും.തുടക്കത്തില്‍ ഏതാനും ബീറ്റ ടെസ്റ്റർമാർക്ക് മാത്രമായാണ് വാട്സ്‌ആപ്പ് ഈ ഫീച്ചർ അവതരിപ്പിക്കുക. എന്നാല്‍ പിന്നീട് എല്ലാവർക്കുമായി ഈ ഫീച്ചർ ലഭ്യമാകും. അപ്പോള്‍ വാട്സ്‌ആപ്പിന്റെ മുകളിലെ ആപ്പ് ബാറിന് താഴെയായിട്ടാണ് ചാറ്റ് ഫില്‍ട്ടറുകള്‍ കാണാൻ സാധിക്കുക. ഈ പുതിയ ഫീച്ചർ ചാറ്റുകളെ കാര്യക്ഷമമായി ക്രമീകരിക്കാൻ ഉപയോക്താക്കളെ സഹായിക്കും.ചാറ്റുകള്‍ പ്രത്യേകം കൈകാര്യം ചെയ്യാനുള്ള ഓപ്ഷനും ഈ ഫില്‍ട്ടറില്‍ ഉണ്ട്. പ്രധാനപ്പെട്ട ചാറ്റുകളിലേക്ക് വേഗത്തില്‍ എത്താൻ ഈ ഫില്‍ട്ടറുകള്‍ വാട്സ്‌ആപ്പ് ഉപയോക്താവിനെ സഹായിക്കും. ആൻഡ്രോയിഡ് 2.24.6.16 പതിപ്പിനുള്ള വാട്ട്‌സ്‌ആപ്പ് ബീറ്റയില്‍ ചാറ്റുകള്‍ ഫില്‍ട്ടർ ചെയ്യാനുള്ള ഫീച്ചർ ലഭ്യമാണ് എന്ന് വാബീറ്റഇൻഫോ പറയുന്നു.
ഈ ഫീച്ചർ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പ്ലേ സ്റ്റോർ വഴി വാട്സ്‌ആപ്പിന്റെ ബീറ്റ പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യാം. എന്നിരുന്നാലും, രജിസ്റ്റർ ചെയ്യുന്നത് ബുദ്ധിമുട്ടാണ്, കാരണം പ്രോഗ്രാം ഇതിനകം ആയിരക്കണക്കിന് ആളുകളാല്‍ നിറഞ്ഞിരിക്കുന്നു, ആരെങ്കിലും ഒഴിവായാല്‍ മാത്രമേ മറ്റൊരാള്‍ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയൂ.ബീറ്റ പതിപ്പില്‍ ഈ ഫീച്ചറിന്റെ പോരായ്മകള്‍ വിലയിരുത്തും. നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കില്‍, താമസിയാതെ എല്ലാവർക്കുമായുള്ള അപ്ഡേഷൻ എത്തും. നവീകരണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ കുറച്ചുകൂടി വൈകും. എല്ലാ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്കുമായി ഈ ഫീച്ചറിൻ്റെ പൊതു റിലീസ് എപ്പോള്‍ നടത്തുമെന്ന് വാട്സ്‌ആപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ഈ ഫീച്ചർ പുറത്തിറങ്ങുമ്പോൾ പുതിയ വാട്സ്‌ആപ്പ് യൂസർ എക്സ്പീരീയൻസാകും ലഭിക്കുകയെന്ന് ഉറപ്പാണ്.